കുടുംബ സൗഹൃദവേദി ഓണാഘോഷത്തിൽ നിന്ന്

കുടുംബ സൗഹൃദവേദി 'സൗഹൃദോണം 2026' ആഘോഷവും പുതിയ ഭരണസമിതി ചുമതലയേൽക്കലും

മനാമ: കുടുംബ സൗഹൃദവേദി (കെ.എസ്.വി) ബഹ്‌റൈന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ 'സൗഹൃദോണം 2026'-ഉം പുതിയ ഭരണസമിതിയുടെ ചുമതലയേൽക്കൽ ചടങ്ങും അദാരി പാർക്കിൽ വെച്ച് നടന്നു. പ്രവാസി മലയാളി കൂട്ടായ്മയുടെയും സാംസ്‌കാരിക സംഗമത്തിന്റെയും വേദിയിൽ പ്രമുഖർ പങ്കെടുത്തു. 

ചടങ്ങിൽ കേരള സംസ്ഥാന തൊഴിൽക്ഷേമ മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രവാസി സമൂഹത്തിൽ പരസ്പര സ്നേഹവും സാഹോദര്യവും പരസ്പരം പങ്കുവെക്കുന്നതിനും ഐക്യം നിലനിർത്തുന്നതിനും ഇത്തരം പ്രവാസി കൂട്ടായ്മകൾ വഹിക്കുന്ന പങ്ക് നിസീമമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

കുടുംബ സൗഹൃദവേദി ചെയർമാൻ ഡി. കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ സംഘടനയുടെ ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതവും, രക്ഷാധികാരി അജിത് കണ്ണൂർ ഭാവി പരിപാടികളെക്കുറിച്ച് വിശദീകരണവും നൽകി. തുടർന്ന് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ പുതിയ ഭരണസമിതി അംഗങ്ങൾ ഔദ്യോഗികമായി ചുമതലയേറ്റെടുത്തു.

ചടങ്ങിൽ വെച്ച് ബഹ്‌റൈനിലെ സാമൂഹിക രംഗത്തെ വിശിഷ്ടാതിഥികളെയും മുൻകാല ഭാരവാഹികളെയും മന്ത്രി ബിന്ദു കൃഷ്ണ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ട്രഷറർ മണിക്കുട്ടൻ ജി ചടങ്ങിന് നന്ദി രേഖപ്പെടുത്തി. തുടർന്ന് സംഘടനയിലെ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ, പരമ്പരാഗത ഓണക്കളികൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. 

Tags:    
News Summary - Kudumba Sauhrudavedi 'Sauhrudonam 2026' & New Committee Takeover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.