Posted On
date_range Updated On
date_range എഇന ഓണാഘോഷം 2026
മനാമ: സൽമാനിയ ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം നഴ്‌സുമാരുടെ കൂട്ടായ്മയായ എഇനയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. സിസ്റ്റർ ജോലൈറ്റ് സ്വാഗതം ആശംസിച്ച പരിപാടിയിൽ സിസ്റ്റർ റാണി, അലൻ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
ലൈറ്റ് ഫ്യൂഷൻ ഗാനങ്ങൾ, ഗ്രൂപ് ഡാൻസ്, വിവിധതരം ഗെയിമുകൾ, ആവേശകരമായ വടംവലി തുടങ്ങിയ പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സിസ്റ്റർമാരായ ബിന്ദു, ഷോളി, ബ്ലെസി, സെമി, സിനു, കുഞ്ഞമ്മ, ജോർജ്, അനിൽ, അലൻ, അരുൺ, സനീഷ് എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിച്ചു. സ്നേഹവും സൗഹൃദവും ഒരുമയും പങ്കുവെച്ച മനോഹരമായ ഓണാഘോഷമായി എഇന ഓണം മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.