മനാമ: സല്ലാഖിലെ ബഹ്റൈൻ ബേ റോഡിൽ നിയമവിരുദ്ധമായി കാറോട്ട മത്സരം നടത്തിയ രണ്ട് ഡ്രൈവർമാർക്ക് മൈനർ ക്രിമിനൽ കോടതി തടവും പിഴയും വിധിച്ചു. ഒന്നാം പ്രതിക്ക് ഒരു മാസത്തെ തടവും രണ്ടാം പ്രതിക്ക് ആറു മാസത്തെ തടവുമാണ് ശിക്ഷ. കൂടാതെ, ഇരുവർക്കും 1,000 ബഹ്റൈൻ ദീനാർ വീതം പിഴയും ചുമത്തി.
അനുമതിയില്ലാതെ റേസിങ് നടത്തുക, അശ്രദ്ധമായി വാഹനമോടിച്ച് ജീവനും സ്വത്തിനും ഭീഷണിയുയർത്തുക, അമിതവേഗം തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതിനെത്തുടർന്നാണ് നടപടി. മത്സരത്തിന് ഉപയോഗിച്ച രണ്ടു വാഹനങ്ങളും കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നൽകിയ വിവരമനുസരിച്ച് പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. തുടർന്ന് ആവശ്യമായ തെളിവുകൾ സഹിതം കേസ് കോടതിക്ക് കൈമാറുകയായിരുന്നു. റോഡ് സുരക്ഷ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.