മനാമ: വിവിധ ഗവര്‍ണറേറ്റുകളും പൊലീസ് ഡയറക്ടറേറ്റുകളും ഇഫ്താര്‍ കിറ്റ് വിതരണത്തില്‍ പങ്കാളികളായി. ‘ഫീനാ ഖൈര്‍’പദ്ധതിയുമായി സഹകരിച്ചാണ് വിവിധ ഭാഗങ്ങളില്‍ പ്രയാസപ്പെടുന്നവര്‍ക്ക് 16,000ത്തോളം കിറ്റുകള്‍ വിതരണം ചെയ്തത്. വിവിധ സാമൂഹിക സംഘടനകളും ഇതില്‍ പങ്കാളിയായി. കോവിഡ് -19 കാരണം പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല് ഖലീഫ പ്രഖ്യാപിച്ച പ്രത്യേക ചാരിറ്റി പദ്ധതിയാണ് ‘ഫീനാ ഖൈര്‍’. വിവിധ വ്യക്തികളും കമ്പനികളും ഇതിലേക്ക് സംഭാവന നല്കിക്കൊണ്ടിരിക്കുന്നു. ഇതുവരെയായി 100 ദശലക്ഷം ദീനാറിലധികം സംഭാവനയായി ലഭിച്ചുകഴിഞ്ഞു. റമദാന് ദിനങ്ങളില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത് തുടരുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.