മനാമ: ബഹ്​റൈനിലെ നവീകരിച്ച ആദ്യ തിരിച്ചറിയിൽ കാർഡ്​ സുൽത്താൻ എന്ന കുഞ്ഞിന്​ ലഭിച്ചു. ഇൗ കുട്ടിയുടെ കാർഡ്​ പി താവ്​ ഏറ്റുവാങ്ങി. ഇൻഫർമേഷൻ ആൻറ്​ ഇ^ഗവൺമ​​െൻറ്​ അതോറിറ്റി (​െഎ.ജി.എ) ആണ്​ കാർഡ്​ കൈമാറിയത്​.ആദ്യ ഘട്ടത്തിൽ കാർഡ ്​ പുതുതായി ജനിക്കുന്ന കുട്ടികൾക്ക്​ മാത്രമാണ്​ അനുവദിക്കുന്നത്​. ചടങ്ങിൽ ​െഎ.ജി.എയിലെ ​െഎഡൻറി​റ്റി ആൻറ്​ പേ ാപ്പുലേഷൻ രജിസ്​ട്രി ഡയറക്​ടർ ശൈഖ്​ സബാഹ്​ ബിൻ ഹമദ്​ ആൽ ഖലീഫയാണ്​ കാർഡ്​ കൈമാറിയത്​. രണ്ടുഘട്ടങ്ങളിലായാണ്​ പുതിയ കാർഡ്​ അനുവദിക്കുന്നത്. ആധുനിക സാ​േങ്കതിക മേൻമകളുമായി തയാറാക്കിയ പുതിയ സി.പി.ആർ ആദ്യം ലഭിക്കുക പുതുതായി ജനിക്കുന്ന കുട്ടികൾക്ക് മാത്രമായിരിക്കുമെന്ന്​ നേരത്തെ അറിയിച്ചിട്ടുണ്ട്​​. പതിയെ, ഹൈടെക്​ സി.പി.ആറുകൾ പഴയവയെ പൂർണമായും ഇല്ലാതാക്കും. ബയോമെട്രിക്​ സാ​േങ്കതിക വിദ്യയോടു​കൂടിയാണ്​ സ്​മാർട്​ കാർഡുകൾ തയാറാക്കുന്നത്​. പുതിയ കാർഡുകൾ തയാറാക്കുന്നുണ്ടെങ്കിലും ഇപ്പോൾ കൈവശമുള്ള കാർഡുകൾ അതി​​​െൻറ അവസാന തിയതി വരെ ഉപ യോഗിക്കാനാകും.


ബഹ്​റൈനികൾ കാർഡിനായി നൽകേണ്ടി വരിക രണ്ട് ദിനാറാണ്​. എന്നാൽ പ്രവാസികൾ പത്തുദിനാർ നൽകേണ്ടി വരും. ഒ​േട്ടറെ പുതിയ സവിശേഷതകളുമായാണ്​ പുതിയ കാർഡ്​ രൂപകൽപന ചെയ്​തത്​. കാർഡ്​ ഉടമയുടെ വിവരങ്ങളുടെ സ്വകാര്യത ചോരാതിരിക്കാൻ അത്യാധുനിക സാ​േങ്കതിക വിദ്യകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്​. നിലവിലുള്ള കാർഡ്​ അവസാന തിയതി വരെ സ്വീകാര്യമാണ്​ എന്നതിനാൽ, പുതിയ സി.പി.ആറിനായി ആരും തിടുക്കം കൂ​േട്ടണ്ടതില്ല. പുതിയ സി. പി.ആർ നിർമിച്ചത്​ ഗുണമേൻമ കൂടിയ വസ്​തുക്കൾ ഉപയോഗിച്ചാണ്​. അതിനാൽ എളുപ്പം കേടാകില്ല.

ഇൻറർനാഷനൽ സിവിൽ ഏവിയേഷൻ ഒാർഗനൈസേഷൻ (​െഎ.സി.എ.ഒ) മാനദണ്ഡങ്ങൾ അനുസരിച്ചാണ്​ കാർഡ്​ ഉടമയുടെ ഫോ​​േട്ടാ നൽകുന്നത്​. ഇതിലെ ചിപ്പി​​​െൻറ ശേഷി കൂടുതലാണ്. അതിനാൽ പുതിയ അപ്ലിക്കേഷനുകൾ ഉൾപ്പെടുത്താനാകും. ഭിന്നശേഷിക്കാർ ആണെങ്കിൽ കാർഡിൽ അക്കാര്യം അടയാളപ്പെടുത്തും.
ഇതോടെ നിലവിലുള്ള ഭിന്നശേഷി കാർഡിന്​ പ്രസക്തിയില്ലാതാകും. കൂടുതൽ തിളക്കമാർന്ന നിറത്തിലാണ്​ കാർഡ്​ തയാറാക്കിയത്​. ഡ്രൈവിങ് ലൈസൻസ്​ ഡാറ്റ പുതിയ ​െഎ.ഡിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ​െഎ.ഡി കാർഡ്​ ഡ്രൈവിങ്​ ലൈസൻസിന്​ പകരമാകില്ല എന്നതിനാലാണ്​ ഇൗ നടപടി.

Tags:    
News Summary - id card-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.