എസ്.എം.സി മോർച്ചറി ഡിപ്പാർട്മെന്റിന് സോഫ കൈമാറുന്ന ചടങ്ങിനിടെ
മനാമ: സമൂഹസേവന പ്രതിബദ്ധതയുടെ ഭാഗമായി ഐ.സി.ആർ.എഫ് ബഹ്റൈൻ, സൽമാനിയ മെഡിക്കൽ സെന്ററിലെ മോർച്ചറി ഡിപ്പാർട്ട്മെന്റിന് 30-ലധികം ആളുകൾക്ക് ഇരിക്കാവുന്ന സോഫ സെറ്റ് സംഭാവനയായി നൽകി.
വൈകാരിക ബുദ്ധിമുട്ട് സമയത്ത് സന്ദർശകർക്ക് കുറച്ച് ആശ്വാസം നൽകുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഈ ശ്രമം. സോഫ സെറ്റിന്റെ കൈമാറൽ ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ, എസ്.എം.സി കോഓഡിനേറ്റർസ് സുബൈർ കണ്ണൂർ, കെ.ടി. സലീം, നൗഷാദ് എന്നിവരും എസ്.എം.സി ഉദ്യോഗസ്ഥരും പങ്കെടുത്തു. സമൂഹത്തിന് ഇത്തരത്തിലുള്ള സേവനം ചെയ്യാൻ ഒരു അവസരം നൽകിയ സൽമാനിയ മെഡിക്കൽ സെന്ററിന് ഐ.സി.ആർ.എഫ് നന്ദി അറിയിച്ചു. സംഭാവന നൽകിയതിനുള്ള അംഗീകാരമായി, ബഹ്റൈൻ സർക്കാർ ആശുപത്രികളുടെ സേവന ഡയറക്ടർ മിസ് ഖാദർ എ അൽഅൻസാരി ഐ.സി.ആർ.എഫ് ബഹ്റൈനെ അഭിനന്ദിച്ച് സർട്ടിഫിക്കറ്റ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.