മനാമ: ഇന്ത്യൻ എംബസിക്കു കീഴിൽ പ്രവർത്തിക്കുന്ന ‘ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടി’െൻറ (െഎ.സി.ആർ.എഫ്) നേതൃത്വത്തിലുള്ള ചിത്രകല കാർണിവൽ ‘സ്‌പെക്ട്ര’ ഇന്ത്യൻ സ്കൂളിൽ നടന്നു. എംബസി സെക്കൻറ് സെക്രട്ടറി പി.കെ.ചൗധരി ഉദ്ഘാടനം ചെയ്തു. െഎ.സി.ആർ.എഫ് ചെയർമാൻ ഭഗവാൻ അസർപോട്ട, ജനറൽ സെക്രട്ടറി അരുൾദാസ് തോമസ്, സ്‌പെക്ട്ര കൺവീനർ യു.കെ. േമനോൻ, ജോ. കൺവീനർ റോസലിൻ ചാർലി, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സ്കൂൾ സെക്രട്ടറി ഷെംലി പി. ജോൺ, സ്കൂൾ പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, സെക്രട്ടറി എൻ.കെ. വീരമണി, െഎ.സി.ആർ.എഫ് വളണ്ടിയർമാർ തുടങ്ങിയവർ സംബന്ധിച്ചു.
വിവിധ സ്കൂളുകളിൽ നിന്നായി 1,300 ഒാളം കുട്ടികളാണ് പെങ്കടുത്തത്. 150 ഒാളം വളണ്ടിയർമാരുടെ സജീവ സാന്നിധ്യം പരിപാടിയുടെ സുഗമമായ നടത്തിപ്പിന് സഹായകമായി. 25 ഓളം സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത ‘സ്‌പെക്ട്ര’ ബഹ്‌റൈനിലെ തന്നെ ഏറ്റവും വലിയ ചിത്ര കലാമേളയാണ്. വിദ്യാര്‍ഥികളിലെ കലാഭിരുചികള്‍ പരിപോഷിപ്പിക്കുന്നതിനും സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിനുമാണ് ‘സ്‌പെക്ട്ര’ ലക്ഷ്യമിടുന്നത.് തുടർച്ചയായി ഒമ്പതാം വര്‍ഷമാണ് പരിപാടി നടക്കുന്നത്. സ്‌കൂള്‍ തല പ്രാഥമിക മത്സരങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ഇന്നലത്തെ പരിപാടിയിൽ ചിത്രം വരച്ചത്.
പ്രായമനുസരിച്ച് നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം. ഇന്ത്യന്‍ സ്‌കൂള്‍, ഏഷ്യന്‍ സ്‌കൂള്‍, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍, സേക്രഡ് ഹാർട് സ്‌കൂള്‍, ന്യൂ മില്ലേനിയം സ്‌കൂള്‍, ന്യൂ ഹൊറൈസണ്‍ സ്‌കൂള്‍, അല്‍ നൂര്‍ ഇൻറര്‍നാഷണല്‍ സ്‌കൂള്‍, ഇബ്നുൽ ഹൈഥം സ്‌കൂള്‍, എ.എം. എ ഇൻറര്‍നാഷണല്‍ സ്‌കൂള്‍, ക്വാളിറ്റി എജ്യുക്കേഷന്‍ സ്‌കൂള്‍, അബ്ദുല്‍ റഹ്മാന് കാനൂ ഇൻറര്‍നാഷണല്‍ സ്‌കൂള്‍, ഇബെന്‍സീര്‍ സ്‌കൂള്‍, ന്യൂ ജനറേഷന്‍ സ്‌കൂള്‍, ഫിലിപ്പീന്‍സ് സ്‌കൂള്‍, അല്‍ നസീം ഇൻറര്‍നാഷണല്‍ സ്‌കൂള്‍, അറേബ്യന്‍ പേള്‍ ഗള്‍ഫ് സ്‌കൂള്‍, ഹവാര്‍ ഇൻറര്‍നാഷണല്‍ സ്‌കൂള്‍, അല്‍ മുഹമ്മദ് ഡേ ബോര്‍ഡിങ് സ്‌കൂള്‍, മോഡേണ്‍ നോളജ് സ്‌കൂള്‍, റിഫാ വ്യൂ ഇൻറര്‍നാഷണല്‍ സ്‌കൂള്‍, ന്യൂ സിങ് കിൻറര്‍ഗാര്‍ടന്‍ തുടങ്ങിയ സ്ഥാപനങ്ങൾ പങ്കാളികളായി. നവംബര്‍ 25ന് കേരളീയ സമാജത്തില്‍ നടക്കുന്ന ഫിനാലെയില്‍ വിജയികളെ പ്രഖ്യാപിക്കും.
മികച്ച രചനകള്‍ ഫിനാലെയില്‍ പ്രകാശനം ചെയ്യുന്ന കലണ്ടറില്‍ ഉള്‍പ്പെടുത്തും. ഇത് ബഹ്‌റൈനിലെ വിവിധ സ്ഥാപനങ്ങളിൽ വിതരണം ചെയ്യും. വിജയികളെ ഫിനാലെയില്‍ ആദരിക്കും.‘സ്‌പെക്ട്ര’യുടെ ഭാഗമായി ലഭിക്കുന്ന വരുമാനം ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ സാധാരണക്കാരുടെ ക്ഷേമത്തിനായാണ്വിനിയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.