??.??.??.???? ??????? ??????????????????????????

​െഎ.സി.ആർ.എഫ്​ തൊഴിലാളികൾക്കായി അവധിക്കാല ആഘോഷം സംഘടിപ്പിക്ക​ും

മനാമ: ​െഎ.സി.ആർ.എഫ്​, താഴ്​ന്ന വരുമാനക്കാരായ തൊഴിലാളികൾക്കായി പ്രത്യേക അവധിക്കാല ആഘോഷം ജൂൺ 28 ന്​ സംഘടിപ്പിക് ക​ുമെന്ന്​ ഭാരവാഹികൾ വാർത്താസ​മ്മേളനത്തിൽ പറഞ്ഞു. ​െഎ.സി.ആർ.എഫ്​ പ്രവാസി ഇന്ത്യൻ തൊഴിലാളികൾക്കായി നടത്തുന്ന ക്ഷേമപദ്ധതികളുടെ ചുവടുപിടിച്ചാണിത്​. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ആനന്ദം നൽകുവാനും അതോടൊപ്പം, സമൂഹത്തിൽനിന്ന്​ ലഭ്യമായ പിന്തുണയെക്കുറിച്ച്​ അവരെ ബോധവൽക്കരിക്കുവാനും കൂടിയാണ് ഇൗ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. സർഗാത്​മക കഴിവുകൾ പ്രോത്​സാഹിപ്പിക്കുകയും ലക്ഷ്യമാണ്​. മത്​സരത്തിൽ വിജയികളാകുന്ന ഒന്ന്​, രണ്ട്​, മൂന്ന്​ സ്ഥാനക്കാർക്ക്​ സമ്മാനം നൽകും. ഇന്ത്യൻ ക്ലബിൽ അന്നേദിവസം ഉച്ചക്കുശേഷം മൂന്ന്​ മുതലാണ്​ പരിപാടി. വടം വലി, ഒാട്ട മത്​സരം, ചാക്കിൽകയറി ഒാട്ടം, കരോക്കെ ഗാനമേള , തത്​സമയ ക്വിസ്, സിനിമാറ്റിക്ക് നൃത്തം എന്നീ കലാപരിപാടികൾക്ക് ശേഷം ഭക്ഷണ വിതരണവും നടക്കും.

ബഹ്റൈനിൽ ഇന്ത്യൻ തൊഴിലാളികളുടെ പൊതുവായ ക്ഷേമത്തിനായി ബഹ്​റൈനിലെ ഇന്ത്യൻ അംബാസിഡർക്ക് കീഴിൽ പ്രവർത്തിക്കുന്ന, 1999 ൽ സ്ഥാപിതമായ സർക്കാരിതര, ലാഭേച്ഛയില്ലാത്ത സംഘടനയാണ് ഐ.സി.ആർ.എഫ് എന്നും ഭാരവാഹികൾ പറഞ്ഞു. ഇന്ത്യൻ സമൂഹത്തിലെ സാമ്പത്തികമായി ദുർബലരായ വിഭാഗത്തിന് സഹായം നൽകുക എന്നതാണ് മുഖ്യ ലക്ഷ്യം. ഇതിൽ നിയമസഹായം, അത്യാഹിത സന്ദർഭങ്ങളിൽ നൽകുന്ന സഹായം, കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങൾ, മെഡിക്കൽ സഹായം, കൗൺസലിംഗ് തുടങ്ങിയവയും ഉൾപ്പെടുന്നു. ഇൗ വർഷം ​െഎ.സി.ആർ.എഫി​​െൻറ ക്ഷേമപദ്ധതികൾക്ക്​ വിവ ബഹ്​റൈൻ പ്രധാന സ്​പോൺസർ ആണ്​. സ്​പെക്​ട്ര’ചിത്രരചന മത്​സരം ഡിസംബർ 13 ന്​ ബഹ്​റൈനിലെ ഇൻറനാഷണൽ എക്​സിബിഷൻ സ​െൻററിൽ നടക്കും. ഇതിനായുള്ള പ്രാഥമിക പ്രവർത്തനങ്ങൾ നടന്നുവരികയാണ്​. വാർത്താസമ്മേളനത്തിൽ ​െഎ.സി.ആർ.എഫ്​ ചെയർമാൻ അരുൾദാസ്​, വൈസ്​ ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ, ജോയിൻറ്​ സെക്രട്ടറി പങ്കജ്​ നല്ലൂർ അംഗങ്ങളായ സുധീർ തിരുന്നല്ലത്ത് തുടങ്ങിയവർ സംബന്​ധിച്ചു.

Tags:    
News Summary - icrf-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.