ഐ.സി.എഫ് ഉംറ സൗഹൃദ സംഗമത്തിൽ മർസൂഖ് സഅ്ദി സംസാരിക്കുന്നു
മനാമ: ഐ.സി.എഫ് ഉംറ സർവിസിന് കീഴിൽ ഉംറ കർമം നിർവഹിച്ച് തിരിച്ചെത്തിയ സംഘാംഗങ്ങൾ ഒത്തുചേർന്ന സൗഹൃദ സംഗമം ശ്രദ്ധേയമായി.മുപ്പത് വർഷം മുമ്പ് തുടക്കംകുറിച്ച ഐ.സി.എഫ് ഉംറ സേവന വിഭാഗത്തിന് കീഴിൽ കഴിഞ്ഞവർഷം 1500 പേരാണ് ഉംറ നിർവഹിച്ചത്.ഉമ്മുൽ ഹസം ബാങ്കോക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഐ.സി.എഫ്. ബഹ്റൈൻ നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫിയുടെ അധ്യക്ഷതയിൽ ഇന്റർനാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് എം.സി അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. മർസൂഖ് സഅ്ദി പാപ്പിനിശ്ശേരി, റഫീഖ് ലത്വീഫി വരവൂർ, ശമീർ പന്നൂർ എന്നിവർ സംസാരിച്ചു.അൻസാർ അബ്ദുൽ കരീം, നിസാർ, മൊയ്തീൻ ഹാജി എന്നിവർ യാത്രാനുഭവങ്ങൾ പങ്കുവെച്ചു. മുസ്തഫ ഹാജി കണ്ണപുരം സ്വാഗതവും ഷംസുദ്ദീൻ പൂക്കയിൽ നന്ദിയുംപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.