ഐ.സി.എഫ് സംഘടിപ്പിച്ച ഉംറ പഠനക്ലാസിന് അബൂബക്കർ ലത്വീഫി നേതൃത്വം നൽകുന്നു
മനാമ: ഐ.സി.എഫ് ബഹ്റൈൻ ഉംറ സർവിസിന് കീഴിൽ സൗജന്യ ഉംറ പഠന ക്ലാസ് സംഘടിപ്പിച്ചു. സാധാരണക്കാർക്ക് സമ്പൂർണമായ വിധത്തിൽ ഉംറ കർമം നിർവഹിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ലളിതമായി വിശദീകരിക്കപ്പെട്ട ക്ലാസിന് ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി നേതൃത്വം നൽകി. പ്രവാസി മലയാളികൾക്ക് ചുരുങ്ങിയ ചിലവിൽ തൃപ്തികരമായി ഉംറ നിർവഹിക്കുന്നതിന് എല്ലാ മാസവും ഐ.സി.എഫ് അവസരമാരുക്കി വരികയാണ്. ഡിസംബർ മാസത്തെ ഉംറ സംഘങ്ങൾ 11, 15, 25 തീയതികളിലായി ബഷീർ ഹിഷാമി ക്ലാരി, ശമീർ സഖാഫി എന്നിവരുടെ നേതൃത്വത്തിൽ യാത്ര പുറപ്പെടും. ഐ.സി.എഫ് ഉംറ സെൽ അംഗങ്ങളായ മുസ്തഫ ഹാജി കണ്ണപുരം, നൗഫൽ മയ്യേരി, ഷംസുദ്ദീൻ പൂക്കയിൽ, ഫൈസൽ ചെറുവണ്ണൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.