മനാമ: ഇക്കഴിഞ്ഞ സി.ബി.എസ് ഇ എസ്.എസ്.എൽ സി, പ്ലസ് ടു പരീഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്.) ബഹ്റൈൻ അനുമോദിക്കുന്നു.
ബഹ്റൈനിലെ സ്കൂളുകളിൽ നിന്നും പ്രസ്തുത പരീക്ഷകളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ അഞ്ചുവീതം വിദ്യാർഥികളെയാണ് ഐ.സി.എഫ് നോളജ് ഡിപ്പാർട്മെന്റ് അനുമോദിക്കുന്നത്. ഇതിനോടനുബന്ധിച്ച് ബഹ്റൈനിലെ സ്കൂളുകളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ വിദ്യാർഥികൾക്ക് അനുമോദന പത്രം വിതരണം ചെയ്യുമെന്നും കൂടുതൽ വിവരങ്ങൾക്ക് 3448 2410, 3362 5767 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഐ.സി.എഫ് നോളജ് ഡിപ്പാർട്മെന്റ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.