ഫ്രന്റ്സ് സ്റ്റഡി സർക്കിൾ മനാമ ഏരിയ വനിത വിഭാഗം
സംഘടിപ്പിച്ച ‘ഹുബ്ബുറസൂൽ’ പ്രഭാഷണത്തിൽ പി.പി. ജാസിർ സംസാരിക്കുന്നു
മനാമ: ഫ്രന്റ്സ് സ്റ്റഡി സർക്കിൾ മനാമ ഏരിയ വനിതാ വിഭാഗം ‘ഹുബ്ബുറസൂൽ’ വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ഏരിയ ഓർഗനൈസർ ഫസീല ഹാരിസ് അധ്യക്ഷതവഹിച്ച പരിപാടിയിൽ പണ്ഡിതനും പ്രഭാഷകനുമായ പി.പി. ജാസിർ മുഖ്യ പ്രഭാഷണം നടത്തി.
മുഴുവൻ മനുഷ്യരെയും സ്നേഹിക്കാൻ പഠിപ്പിച്ച പ്രവാചകനാണ് മുഹമ്മദ് നബിയെന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദ് നബിയുടെ ജീവിതം മുഴുവൻ മനുഷ്യർക്കും മാതൃകയാണ്. ഒരു പോരായ്മയും ചൂണ്ടിക്കാണിക്കാൻ ഇല്ലാത്തവിധം നിഷ്കളങ്കമായിരുന്നു ആ ജീവിതം. പ്രവാചകൻ കാണിച്ചുതന്ന വഴിയിലൂടെയാണ് മനുഷ്യർ സ്രഷ്ടാവിനെ സ്നേഹിക്കേണ്ടത്. വീടകങ്ങളിൽ കുട്ടികൾക്ക് പ്രവാചക കഥകൾ പറഞ്ഞുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാചക ചരിത്രം ആസ്പദമാക്കി നടന്ന ക്വിസ് മത്സരത്തിൽ നിരവധി സ്ത്രീകൾ പങ്കെടുത്തു. സകിയ സമീർ ഖുർആനിൽനിന്ന് അവതരിപ്പിച്ചു. ഏരിയ കൺവീനർ മെഹറ മൊയ്തീൻ സ്വാഗതവും സെക്രട്ടറി സൽമ സജീബ് നന്ദിയും പറഞ്ഞു. ഷഹീന നൗമൽ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.