Posted On
date_range Updated On
date_range ജനുസാനിൽ വീടിന് തീപിടിച്ച സംഭവം; ചികിത്സയിലിരുന്ന 16 വയസ്സുകാരി മരിച്ചു
മനാമ: ബഹ്‌റൈനിലെ ജനുസാനിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 16 വയസ്സുകാരി മരിച്ചു. ബഹ്‌റൈൻ സ്വദേശിനിയായ ദുവാ അൽ മഹാഫ്ദ ആണ് മരിച്ചത്.
പുക ശ്വസിച്ച് ഗുരുതര അവസ്ഥയിലാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം.
ദുവായുടെ 10 വയസ്സുകാരനായ സഹോദരൻ നിലവിൽ ഐ.സിയുവിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന മാതാപിതാക്കൾക്കും മൂത്ത മകനും നിസ്സാര പരിക്കേറ്റു. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.