ബഹ്​റൈനിൽ റസ്​റ്റോറൻറുകളിൽ അകത്ത്​ ഭക്ഷണം നൽകുന്നത്​ ഒരുമാസത്തേക്ക്​ നീട്ടി

മനാമ: ബഹ്​റൈനിൽ റസ്​റ്റോറൻറുകളിലും കഫേകളിലും അകത്ത്​ ഭക്ഷണം നൽകുന്നത്​ ഒരുമാസത്തേക്ക്​ കൂടി നീട്ടിവെച്ചു. ഒക്​ടോബർ 24 മുതലാണ്​ ഇനി അനുമതി നൽകുക. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഏകോപന സമിതി യോഗത്തിലാണ്​ തീരുമാനം.

സർക്കാർ സ്​കൂളുകൾ തുറക്കുന്നത്​ രണ്ടാഴ്​ചത്തേക്ക്​ നീട്ടാനും തീരുമാനിച്ചു. അധ്യാപകരും മറ്റ്​ ജീവനക്കാരും ഒക്​ടോബർ നാലിന്​ സ്​കൂളുകളിൽ എത്തണം. ഒക്​ടോബർ 11 മുതലാണ്​ ക്ലാസ്​ തുടങ്ങുക. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ്​ കേസുകൾ വർധിച്ച പശ്​ചാത്തലത്തിലാണ്​ ഇൗ തീരുമാനങ്ങൾ. ഒക്​ടോബർ ഒന്നുവരെ എല്ലാവരും കർശനമായ ആരോഗ്യ മുൻകരുതൽ പാലിക്കണമെന്നും കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്​. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.