ബഹ്‌റൈനിൽ കനത്ത മഴയും കാറ്റും; ജാഗ്രത പാലിക്കാൻ നിർദേശം

മനാമ: ബഹ്‌റൈനിൽ കനത്ത മഴയും കാറ്റും തുടരുന്നു. ഇന്നലെ തുടങ്ങിയ മഴയിൽ മിക്ക റോഡുകളും വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിനാൽ ജനം ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. കടലിൽ മത്സ്യബന്ധനത്തിനും നീന്തലിനും വിലക്കേർപ്പെടുത്തിയതായി കോസ്റ്റ്​ഗാർഡ്​ അധികൃതർ വ്യക്​തമാക്കി. സഹായങ്ങൾക്ക്​ 999 എന്ന നമ്പരിൽ ബന്ധപ്പെടാം​.

ദുഷ്‍കര കാലാവസ്ഥ പരിഗണിച്ച് രാജ്യത്തെ സ്കൂളുകളും കോളജുകളും അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടത്തും വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പാർക്ക് ചെയ്തിരുന്ന കാറുകൾ പലയിടത്തും വെള്ളക്കെട്ടിൽ അകപ്പെട്ടു.


താഴത്തെ നിലയിൽ വെള്ളം കയറിയാൽ ഇലക്ട്രിക് ഉപകരണം ഓഫ് ചെയ്യാനും മുകൾനിലയിലേക്ക് താമസം മാറാനും നിർദേശിച്ചിട്ടുണ്ട്. പല നിരത്തുകളും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. അതുകൊണ്ട് യാത്രക്കാർ മറ്റ് വഴികൾ ഉപയോഗിക്കണമെന്നും ഗതാഗത അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Tags:    
News Summary - Heavy rain and wind in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.