Posted On
date_range Updated On
date_range ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട അടൂർ പരുത്തിപ്പാറ മലമുറ്റത്ത്, വടക്കെടത്തു കാവ് തോമസ് പ്രിൻസ് (ഷീൻ, 48) ബഹ്റൈനിൽ നിര്യാതനായി. ആശുപത്രിയിൽ ചികിത്സക്ക് ശേഷം വീട്ടിലെത്തി വിശ്രമത്തിലായിരുന്നു. ഇതിനിടെ വീണ്ടും ഹൃദയാഘാതമുണ്ടായി.
തുടർന്ന് ബി.ഡി.എഫിലും പിന്നീട് അവാലി ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ഒ.ഐ.സി.സി അടൂർ നിയോജക മണ്ഡലം മെമ്പർഷിപ്പ് സെക്രട്ടറിയാണ്. സിത്രയിലെ റം ട്രേഡിങ് ജീവനക്കാരനായിരുന്നു.
ഭാര്യ: സുജ (മിനിസ്ട്രി ഓഫ് ഹെൽത്ത്). മക്കൾ: ക്രിസ്റ്റി (11ാം ക്ലാസ്സ്), ഷെറിൽ (നാലാം ക്ലാസ്സ്), കൈഡൻ (രണ്ട് വയസ്സ്). മൃതദേഹം നാട്ടിലേക്ക്കൊണ്ട് പോകാനുള്ള ക്രമീകരണം ചെയ്തു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.