മനാമ: ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിഫ അൽ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 47ാമത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് ശിഫ അൽ ജസീറ ഹമല ബ്രാഞ്ചിൽ വെച്ച് 2025 മേയ് 30ന് നടക്കുന്നത്.
ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അടക്കമുള്ള ദേശീയ ഭാരവാഹികളും, ഹോസ്പിറ്റൽ പ്രതിനിധികളുമടക്കം, സാമൂഹിക മേഖലകളിൽ ഉള്ളവർ സംബന്ധിക്കും.വിവിധ രീതിയിലുള്ള ബ്ലഡ് ടെസ്റ്റുകളും, ഡോക്ടറുടെ കൺസൽട്ടേഷൻ സേവനവും സൗജന്യമായി ലഭ്യമാവുന്ന ക്യാമ്പിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും, രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഐ.വൈ.സി.സി ബഹ്റൈൻ, ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് വിജയൻ ടി.പി, ജനറൽ സെക്രട്ടറി ഹരിശങ്കർ പി.എൻ, ട്രഷറർ ശരത് കണ്ണൂർ എന്നിവർ അറിയിച്ചു. 35682622, 35930418, 37149491
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.