മനാമ: പുതുതായി പ്രഖ്യാപിച്ച ഇ-കീ 2.0 ആപിലെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ നിർദേശം. അതിനായി മാളുകളിലും മറ്റു പ്രധാന സ്ഥലങ്ങളിലും ഇ-ഗവൺമെന്റ് കിയോസ്കുൾ സജ്ജമാക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത പക്ഷം കമ്പനികളിൽനിന്നോ മറ്റോ ജോലിയിൽനിന്ന് വിരമിക്കുകയോ രാജിവെക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഗോസി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തടസ്സമാകും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇ-കീ 2.0ക്ക് അംഗീകാരം നൽകിയത്. ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് ആപ് പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചത്.
രാജ്യത്തെ സർക്കാർ സംവിധാനങ്ങളും സേവനങ്ങളും ഉപയോഗപ്പെടുത്താൻ രാജ്യത്തെ താമസക്കാരായ എല്ലാവരും ഇ-കീ 2.0 ആപ് രജിസ്ട്രേഷൻ പൂർത്തിയാക്കണം. 41 ഓളം ഗവൺമെന്റ് സർവിസുകൾ ലഭ്യമാകുന്ന 'മൈഗവ് ആപ്' പ്രവർത്തിപ്പിക്കാനും പ്രവാസികൾ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. തൊഴിൽ സംബന്ധമായ വിവരങ്ങൾ, പരാതികൾ, ഫൈനുകൾ അടയ്ക്കാനുള്ള സൗകര്യം, സി.പി.ആർ, പാസ്പോർട്ട് തുടങ്ങിയ സർക്കാൻ സേവനങ്ങൾക്കും ഇ-കീ 2.0 രജിസ്ട്രേഷൻ ആവശ്യമാണ്. രജിസ്ട്രേഷൻ പൂർത്തീകരണത്തിന് ഫിൻഗർ പ്രിന്റ് ആവശ്യമുള്ളതിനാലാണ് കിയോസ്കുകൾ ഉപയോഗപ്പെടുത്താൻ അതോറിറ്റി അറിയിച്ചത്. തിരക്കുകൾ വർധിക്കാൻ സാഹചര്യമുള്ളതിനാലും മറ്റു സർക്കാർ സേവനങ്ങൾക്ക് അത്യാവശ്യമുള്ളതിനാലും പ്രവാസികൾ രജിസ്ട്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതാണ് ഉചിതമെന്ന് പ്രവാസി ലീഗൽ സെൽ അധികൃതർ അറിയിച്ചു.
വാദി അൽ സെയ്ൽ മാൾ, ട്രാഫിക് സർവിസ് ഓഫിസ്
ബഹ്റൈൻ മാൾ, പോസ്റ്റ് ഓഫിസ്
ബുദൈയ പോസ്റ്റ് ഓഫിസ്
ഹമദ് ടൗൺ പോസ്റ്റ് ഓഫിസ്
ബഹ്റൈൻ ഫിനാൻസ് ഹാർബർ, മിനിസ്ട്രി ഓഫ് ഇൻഡസ്ട്രി ആൻഡ് കോമേഴ്സ് ബ്രാഞ്ച് രണ്ടാം നില
എൽ.എം.ആർ.എ ഫസ്റ്റ് ഫ്ലോർ
എസ്.ഐ.ഒ ഡിപ്ലോമാറ്റിക് ഏരിയ
ഐ.ജി.എ ഈസ ടൗൺ ബ്രാഞ്ച്
ഐ.ജി.എ മുഹറഖ് സീഫ് മാൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.