മനാമ: ഗള്‍ഫ് മാധ്യമം ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന ‘ഹാര്‍മോണിയസ് കേരള’യുടെ മുന്നോടിയായ ുള്ള കുട്ടികളുടെ ചിത്രരചന മത്സരം വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ മനാമ ലുലു ദാനാ മാളില്‍ നടക്കും. മുൻകൂട്ടി രജിസ ്റ്റർ ചെയ്തവരാണ് പെങ്കടുക്കുക.
പ്രായം അഞ്ച് മുതൽ എട്ട് വയസുവരെയുള്ള കുട്ടികളുടെ മത്സരമാണ് രാവിലെ എട്ടിന് ആരംഭിക്കുക. ഇവരുടെ റിപ്പോർട്ടിങ് ഏഴര മണി മുതൽ തുടങ്ങും. ഒമ്പത് മണി മുതൽ അടുത്ത മൂന്ന് കാറ്റഗറികളിലുള്ളവരുടെ മത്സരം നടക്കും. കാറ്റഗറികൾ ഒന്ന്: പ്രായം അഞ്ച് മുതൽ എട്ടു വയസുവരെ. രണ്ട്: ഒമ്പത് മുതൽ 11വരെ. മൂന്ന്: 12 മുതൽ 14 വയസുവരെ. നാല്: 15 മുതൽ 17 വയസുവരെ. കാറ്റഗറി ഒന്നിന് ചിത്രത്തിന് നിറം കൊടുക്കൽ മത്സരമായിരിക്കും.
ഇവർക്ക് ചിത്രമുള്ള ഡ്രോയിങ്ഷീറ്റ് മത്സര സമയത്ത് നൽകും. മറ്റുള്ള കാറ്റഗറികൾക്ക് വിഷയം: ‘അതിരുകളില്ലാത്ത മാനവികത’.കളർ പെൻസിൽ, ക്രയോൺസ്, വാട്ടർ കളർ എന്നിവ ഉപയോഗിക്കുന്നവർ ഇവയെല്ലാം കൊണ്ടുവരേണ്ടതാണ്. ഡ്രോയിങ് ഷീറ്റ് സംഘാടകർ നൽകും. വിജയികളെ ഹാർമോണിയസ് കേരളയുടെ വേദിയിൽ പ്രഖ്യാപിക്കുകയും ആകർഷകമായ സമ്മാനങ്ങൾ നൽകുകയും ചെയ്യും.
മത്സരത്തിന് എത്തിച്ചേരുന്ന കുട്ടികളെ സ്വീകരിക്കാനും അവർക്കായുള്ള സജ്ജീകരണങ്ങൾ ഒരുക്കാനും വിപുലമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരാർഥികൾക്കുള്ള റിപ്പോർട്ടിങിനും വിവിധ കൗണ്ടറുകളും ഹെൽപ് ഡെസ്കും തയ്യാറായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.