മനാമ: നിരത്തുകളും, നടപ്പാതകളടക്കമുളള പൊതു സംവിധാനങ്ങൾ സംരക്ഷിക്കുന്നതിൽ പ്രവാസികളടക്കമുളള പൊതുസമൂഹം സൂക്ഷ്മത പുലർത്തേണ്ടതുണ്ടന്ന് പുതുതായി ചുമതലയേറ്റ ക്യാപിറ്റൽ മുൻസിപ്പൽ കൗൺസിൽ ചെയർമാൻ സാലഹ് താഹിർ മുഹമ്മദ് അതറദ്ദ അഭിപ്രായപ്പെട്ടു. ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ വി.കെ. ഹംസാ അബ്ബാസുമായി കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു ജനങ്ങളിൽ ഇത്തരത്തിലുളള അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ക്യാപിറ്റൽ മുൻസിപ്പൽ കൗൺസിലിന് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പ്രവാസികളിൽക്കിടയിലെ മുൻനിര പത്രമെന്ന നിലക്ക് ‘ഗൾഫ് മാധ്യമ’ത്തിെൻറ സഹകരണവും അദ്ദേഹം അഭ്യർഥിച്ചു. കൂടികാഴ്ചയിൽ മുൻസിപ്പൽ കൗൺസിൽ പബ്ലിക് റിലേഷൻ ഒഫീസർ അബ്ദുല്ല അൽ മുല്ല, ‘ഗൾഫ് മാധ്യമം’ റസിഡൻറ് മാനേജർ ജലീൽ അബ്ദുല്ല, മാർക്കറ്റിംഗ് മാനേജർ ഷക്കീബ് വി എം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.