മനാമ: വിവിധ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ മടങ്ങിയെത്തി. ബ്രൂണെ, മലേഷ്യ, തായ്‌ലൻറ് എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. ഈ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാനുമുദ്ദേശിച്ചായിരുന്നു സന്ദര്‍ശനം.
ബ്രൂണെ ഭരണാധികാരി സുല്‍താന്‍ ഹാജ് ഹസന്‍ അല്‍ബല്‍ഖിയ, മലേഷ്യന്‍ രാജാവ് മുഹമ്മദ് അഞ്ചാമന്‍, തായ്‌ലൻറ് പ്രധാനമന്ത്രി പ്രായുത് ചാന്‍ ഓച എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും സഹകരണത്തിെൻറ പുതിയ അധ്യായത്തിന് തുടക്കമിടുകയും ചെയ്തു. വ്യാവസായിക, നിക്ഷേപ, സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ സഹകരിക്കുന്നതിനുള്ള കരാറുകളിലും ഒപ്പുവെക്കുകയുണ്ടായി. തായ്‌ലൻറില്‍ രാജാവിന് തായ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, വാണിജ്യ മന്ത്രി, തായ്‌ലൻറിലെ ബഹ്‌റൈന്‍ അംബാസഡര്‍ ആദില്‍ സാതിര്‍ എന്നിവരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. സഖീര്‍ എയര്‍ബേസിലെത്തിയ അദ്ദേഹത്തെ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. വിവിധ രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് രാജാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.