രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ,ഡോണൾഡ് ട്രംപ്
മനാമ: അമേരിക്കയുടെ 47ാമത് പ്രസിഡന്റായി സ്ഥാനമേറ്റ ഡോണൾഡ് ട്രംപുമായി സംസാരിച്ച് ആശംസയറിയിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. ബഹ്റൈനും യു.എസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള തന്റെ പ്രതിബദ്ധത രാജാവ് അറിയിച്ചു.
പരസ്പര താൽപര്യങ്ങൾ നിറവേറ്റാനായി സംയുക്ത സഹകരണം വർധിപ്പിക്കേണ്ട ആവശ്യകത രാജാവ് ചൂണ്ടിക്കാട്ടി. യു.എസിന്റെ നേട്ടങ്ങളെയും ഉയർച്ചയെയും രാജാവ് അഭിനന്ദിച്ചു. മിഡിലീസ്റ്റിലെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനും സമാധാനത്തിനും സുരക്ഷക്കും പിന്തുണ നൽകുന്നതിലുമുള്ള പ്രാധാന്യത്തെ ഇരു നേതാക്കളും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.