മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ നവരാത്രി ആഘോഷവും വിദ്യാരംഭവും 2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ രണ്ടുവരെ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.
ചടങ്ങുകളുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശന കർമം കഴിഞ്ഞദിവസം സംഘടിപ്പിച്ച സമന്വയം 2025 വേദിയിൽ വിശിഷ്ടാതിഥിയും പ്രമുഖ വ്യവസായിയുമായ കെ.ജി. ബാബുരാജൻ, ആഘോഷ കമ്മിറ്റിയുടെ ജനറൽ കൺവീനർ പി. അനിലിന് നൽകി പ്രകാശനം ചെയ്തു.
സൊസൈറ്റിയിൽ ഈ ദിവസങ്ങളിൽ വൈകീട്ട് ഏഴ് മുതൽ നവരാത്രി പ്രാർഥനയും വിവിധയിനം കലാപരിപാടികൾ ഉണ്ടായിരിക്കുമെന്നും തുടർന്ന് വിദ്യാരംഭ ദിവസമായ ഒക്ടോബർ രണ്ട് വ്യാഴാഴ്ച രാവിലെ 4.30 മുതൽ സൊസൈറ്റിയിലെ പ്രത്യേകം തയാറാക്കിയ നവരാത്രി മണ്ഡപത്തിൽ പ്രമുഖ ഐ.എ.എസ് ഓഫിസറും ജനമനസ്സുകളിൽ കലക്ടർ ബ്രോ എന്നറിയപ്പെടുന്ന കുട്ടികൾക്ക് പ്രിയങ്കരനായ പ്രശാന്ത് നായർ കുരുന്നുകൾക്ക് അറിവിന്റെ ആദ്യക്ഷരം പകർന്നുനൽകുമെന്നും സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ (3988 2437) ജനറൽ കൺവീനർ പി. അനിൽ (3928 8886) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.