‘ഗൾഫ് മാധ്യമം’ വായന സംഘം ജോർഡനിൽ

ദുബൈ: ഉല്ലാസ മനസ്സും  ചരിത്ര വിദ്യാർഥികളുടെ കൗതുകവുമായി ഗൾഫ് മാധ്യമം സംഘം ജോർഡൻ തലസ്ഥാനമായ അമ്മാനിലെത്തി. ‘ഗൾഫ് മാധ്യമം’ ദിനപത്രത്തി​െൻറയും ഒാൺലൈ​െൻറയും വായനക്കാർക്കായി  നടത്തിയ ‘വായിച്ച് വായിച്ച് പറക്കാം’ മത്സരത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും സ്പോൺസർമാരും പത്രത്തി​െൻറ പ്രതിനിധികളുമടങ്ങുന്ന സംഘം ഇനി മൂന്നു ദിവസം ജോർഡ​െൻറ ചരിത്രവഴികളിലൂടെ സഞ്ചരിക്കും. ‘ഗൾഫ് മാധ്യമം പത്രത്തിലും ഇക്കഴിഞ്ഞ പുതുവർഷത്തിൽ തുടക്കമിട്ട  ഒാൺലൈൻ പോർട്ടലായ click4.com ലും നടത്തിയ മത്സരത്തിന് വൻ ജനപങ്കാളിത്തമായിരുന്നു. ഇൗ മാസം 17ന് അവസാനിച്ച മത്സരത്തിലെ 15  വിജയികളടക്കം 35 പേരാണ് സംഘത്തിലുള്ളത്. 

ഒരു മലയാള ദിനപത്രം ഇതാദ്യമായാണ് വായനക്കാർക്കായി സൗജന്യ അന്താരാഷ്ട്ര യാത്ര സംഘടിപ്പിക്കുന്നത്. ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഘം യാത്ര തിരിച്ചത്. പ്രാദേശിക സമയം രാത്രി ഒമ്പത് മണിയോടെ അമ്മാനിലെ ക്യൂൻ അലിയ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. ഇന്നു മുതൽ തലസ്ഥാനമായ അമ്മാന് പുറമെ ദക്ഷിണ ജോർഡനിലെ പൗരാണികമായ പെട്ര നഗരം അഥവാ റോസ് സിറ്റി, ചാവുകടൽ 
തുടങ്ങിയവ സംഘം സന്ദർശിക്കും.  2,000 വർഷങ്ങൾക്കപ്പുറം പാറ തുരന്ന് മന്ദിരങ്ങൾ നിർമിക്കുന്നതിൽ വൈദഗ്ധ്യം സിദ്ധിച്ച നബതിയൻ സാമ്രാജ്യത്തി​െൻറ അധിവാസ കേന്ദ്രമായിരുന്നു പെട്ര. ജോർഡൻ താഴ്വര മുതൽ ഇന്നത്തെ സൗദി അറേബ്യയിലെ മദാഇൻ സ്വാലിഹ് വരെ നീണ്ടുകിടന്നു അവരുടെ സ്വാധീനമേഖല.റോസ് നിറമുള്ള പർവതങ്ങൾ ചെത്തിയെടുത്ത് നബതികൾ സൃഷ്ടിച്ച അദ്ഭുത നഗരമായ പെട്ര യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 

50 കിലോമീറ്റർ നീളത്തിലും 15 കിലോമീറ്റർ വീതിയിലും ഇസ്രയേൽ, ഫലസ്തീൻ, ജോർഡൻ എന്നിവക്ക് ഇടയിലായി കിടക്കുന്ന ഉപ്പുതടാകമാണ് ചാവുകടൽ. ജലത്തി​െൻറ അതിസാന്ദ്രത കാരണം വെള്ളത്തിലിറങ്ങുന്നവർ താഴ്ന്നുപോകില്ല എന്നത് ഈ തടാകത്തി​െൻറ കൗതുകം.  ദുബൈ ആസ്ഥാനമായുള്ള അരൂഹ ട്രാവൽസുമായി ചേർന്നാണ് ‘ഗൾഫ് മാധ്യമം’ യാത്രയൊരുക്കുന്നത്.

Full ViewFull ViewFull View
Tags:    
News Summary - gulfvayana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.