മനാമ: ഇറാഖിലെ ബഗ്ദാദ്, നജഫ്, ജോർഡനിലെ അമ്മാൻ എന്നിവിടങ്ങളിലേക്കുള്ളതും തിരിച്ചുമുള്ള എല്ലാ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളും ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ റദ്ദാക്കിയതായി ഗൾഫ് എയർ പ്രഖ്യാപിച്ചു. മേഖലയിലെ നിലവിലെ സംഭവവികാസങ്ങൾ കണക്കിലെടുത്താണ് സർവിസുകൾ റദ്ദാക്കിയത്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് മുൻഗണന നൽകുന്നതിനാൽ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.
ഇതുമൂലമുണ്ടായ അസൗകര്യത്തിൽ ഗൾഫ് എയർ ഖേദിക്കുന്നതായും റദ്ദാക്കിയ വിമാനങ്ങൾ ബാധിച്ച യാത്രക്കാരെ സഹായിക്കാനും താമസിപ്പിക്കാനും ലക്ഷ്യസ്ഥാനങ്ങളിലേക്ക് മറ്റു വഴികളിലൂടെ എത്തിക്കാനും സംവിധാനമുണ്ടാക്കാനുള്ള ശ്രമം തുടരുന്നുണ്ടെന്നും എയർലൈൻ അധികൃതർ അറിയിച്ചു.
ഗൾഫ് എയർ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തോ ഗൾഫ് എയറിന്റെ വെബ്സൈറ്റ് gulfair.com സന്ദർശിച്ചോ യാത്രക്കാർക്ക് വിമാന സമയത്തെക്കുറിച്ച് അപ്ഡേറ്റ് ചെയ്യാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.