മനാമ: ഗ്ലോബൽ തിക്കോടിയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11ന് രണ്ടുമുതൽ ആറുവരെ രചന, കളറിങ് കോമ്പിറ്റേഷൻ സംഘടിപ്പിക്കുന്നു. അദിലിയയിലെ ബ്രെയിൻക്രാഫ്റ്റ് ഇന്റർനാഷനൽ സെന്ററിൽ നടത്തുന്ന കോമ്പിറ്റേഷനിൽ താൽപര്യമുള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്. അഞ്ച് വയസ്സുമുതൽ പതിനഞ്ച് വയസ്സുവരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി, ജൂനിയർ, സബ് ജൂനിയർ, സീനിയർ എന്നീ കാറ്റഗറിയിലാണ് മത്സരം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവരുടെ രക്ഷിതാക്കൾ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. 38834305, 33105368.പരിപാടിയോട് അനുബന്ധിച്ച് രക്ഷിതാക്കൾക്കായി പ്രശസ്ത മൈന്റ് ട്രെയ്നർ/സ്റ്റുഡന്റ് കോച്ച് ജിജി മുജീബ് നയിക്കുന്ന പ്രത്യേക പാരന്റൈൻ പരിപാടിയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.