മനാമ: പ്രമുഖ ചലച്ചിത്ര, നാടക നടൻ ശിവജി ഗുരുവായൂരിനും സംവിധായകനും മാധ്യമ പ്രവർത്തകനുമായ ഷമീർ ഭരതന്നൂരിനും ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സർഗവേദി സ്വീകരണം നൽകി. ഇതിനകം ഇരുനൂറ്റമ്പതോളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച ശിവജി ഏറെ അനുഗൃഹീത കലാകാരനാണെന്ന് അധ്യക്ഷത വഹിച്ച പ്രസിഡന്റ് സഈദ് റമദാൻ നദ്വി പറഞ്ഞു. ഷമീർ ഭരതന്നൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ആദ്യ സംരംഭമായ 'അനക്ക് എന്തിന്റെ കേടാ...' സിനിമയുടെ ടൈറ്റിൽ പ്രകാശനത്തിന് ബഹ്റൈനിൽ എത്തിയതായിരുന്നു ഇരുവരും. സർഗവേദി കൺവീനർ ഷാഹുൽ ഹമീദ് സ്വാഗതവും ഗഫൂർ മൂക്കുതല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.