സൗദിയിലെ റിയാദിൽ നടക്കുന്ന ജി.സി.സി - യു.എസ് ഉച്ചകോടിക്കുള്ള സൗദി രാജാവിന്റെ ഔദ്യോഗിക ക്ഷണം ഹമദ് രാജാവിന് സൗദി അംബാസഡർ കൈമാറുന്നു
മനാമ: സൗദിയിലെ റിയാദിൽ നടക്കുന്ന ജി.സി.സി - യു.എസ് ഉച്ചകോടിയിൽ പങ്കെടുക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് സൗദി രാജാവിന്റെ ഔദ്യോഗിക ക്ഷണം. അൽ സഫ്രിയ കൊട്ടാരത്തിൽവെച്ച് ബഹ്റൈനിലെ സൗദി അംബാസഡർ നായിഫ് ബിൻ ബന്ദർ അൽ സുദൈരിയാണ് ക്ഷണം ഹമദ് രാജാവിന് കൈമാറിയത്. ക്ഷണത്തിന് സൽമാൻ രാജാവിനോട് ഹമദ് രാജാവ് നന്ദിയും കടപ്പാടും അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴമേറിയതും ചരിത്രപരവുമായ ബന്ധങ്ങളെയും ഉഭയകക്ഷി ബന്ധത്തെയും ഹമദ് രാജാവ് പ്രശംസിച്ചു. പ്രാദേശിക സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിലും രാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിലും ഗൾഫ് ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിലും അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തവും സഹകരണവും വർധിപ്പിക്കുന്നതിലും ജി.സി.സി-യു.എസ് ഉച്ചകോടിക്ക് വിജയാശംസകളും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.