മന്ത്രിസഭാ യോഗം: നാല് ജി.സി.സി രാഷ്ട്രങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണത്തെ സ്വാഗതം ചെയ്​ത​ു

മനാമ: സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍ എന്നീ നാല് ജി.സി.സി രാഷ്ട്രങ്ങള്‍ തമ്മില്‍ സാമ്പത്തിക മേഖലയില്‍ സഹകരിക്കുന്നതിനുള്ള തീരുമാനത്തെ മന്ത്രിസഭാ യോഗം സ്വാഗതം ചെയ്​തു. വിവിധ മേഖലകളില്‍ ബഹ്റൈന് പിന്തുണയും സഹായവും നല്‍കുന്ന നിലപാട് സ്വീകരിച്ച മറ്റ് മൂന്ന് രാഷ്ട്രങ്ങളോടുമുള്ള നന്ദിയും കടപ്പാടും കാബിനറ്റ് രേഖപ്പെടുത്തി. സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കാനും ചരിത്രപരമായി നിലനില്‍ക്കുന്ന ആഴത്തിലുള്ള ബന്ധം രൂഢമൂലമാക്കാനും ഒരുമിച്ച് പ്രശ്​നങ്ങളെ നേരിടാനും ഇത് കരുത്ത് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക സന്തുലിതത്വം നിലനിര്‍ത്തുന്നതിനും വരവും ചെലവും തമ്മിലുള്ള അന്തരം കുറക്കുന്നതിനും മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്തി​​​െൻറ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും മന്ത്രാലയങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രതീക്ഷയുണര്‍ത്തുന്ന സാമ്പത്തിക നില കൈവരിക്കുന്നതിനും ഊര്‍ജ്ജിതമായ ശ്രമമുണ്ടാകണമെന്നും അദ്ദേഹം ഉണര്‍ത്തി. മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സേവനത്തിനായി ഉല്‍യോഗപ്പെടുത്തുന്ന കോണ്‍ട്രാക്​ടര്‍മാര്‍ക്കും കമ്പനികള്‍ക്കും നല്‍കാനുള്ള സംഖ്യകള്‍ യഥാസമയം കൊടുത്തു വീട്ടണമെന്നും അദ്ദേഹം ഉണര്‍ത്തി. ഒമ്പതാമത് ബഹ്റൈന്‍ അന്താരാഷ്ട്ര ഇ-ഗവര്‍മ​​െൻറ്​ ഫോറം സംഘടിപ്പിച്ചതി​​​െൻറ പ്രാധാന്യം കാബിനറ്റ് വിലയിരുത്തുകയും വിവിധ മന്ത്രാലയങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഇ-സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇത് ഉപകരിക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ സംഘടിപ്പിച്ച ഫോറം ഐ.ടി മേഖലയിലും ഇ-സേവനങ്ങളിലും പ്രതീക്ഷിത വളര്‍ച്ചക്ക് ആക്കം കൂട്ടുമെന്നും മന്ത്രിസഭ വിലയിരുത്തി.

ഇ-ഗവര്‍മ​​െൻറ്​ സേവനത്തില്‍ മികച്ച സൂചിക പ്രദര്‍ശിപ്പിക്കുകയും ഇതി​​​െൻറയടിസ്ഥാനത്തില്‍ അവാര്‍ഡുകള്‍ ലഭിക്കുകയും ചെയ്​ത നീതിന്യായ-ഇസ്​ലാമിക കാര്യ-ഒൗഖാഫ് മന്ത്രാലയം, പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവക്ക് കാബിനറ്റ് ആശംസകള്‍ നേര്‍ന്നു. ബഹ്റൈന്‍ വിഷന്‍ ഫോറത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ പ്രതീക്ഷയുണര്‍ത്തുന്നതായിരുന്നുവെന്ന് കാബിനറ്റ് വിലയിരുത്തി. ഇത്തരമൊരു ഫോറം സംഘടിപ്പിക്കുകയും സമാധാനത്തി​​​െൻറയും സഹവര്‍ത്തിത്വത്തി​​​െൻറയും സന്ദേശം പ്രചരിപ്പിക്കുകയും ചെയ്​തതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കാബിനറ്റ് പ്രത്യേകം നന്ദി രേഖപ്പെടുത്തി. പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ സുസ്ഥിര വികസന അവാര്‍ഡ് കരസ്ഥമാക്കിയ മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണിന് മന്ത്രിസഭ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

Tags:    
News Summary - gcc-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.