ജി.സി.സി-അറബ് രാഷ്ട്രത്തലവന്മാർ റിയാദിൽ വെള്ളിയാഴ്ച ചേർന്ന അനൗദ്യോഗിക യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ (ഇടത്തേയറ്റം)
മനാമ: ഗസ്സ പുനർനിർമാണത്തെക്കുറിച്ചുള്ള ചർച്ചകൾക്കും ഡോണൾഡ് ട്രംപിന്റെ പരാമർശത്തെ പ്രതിരോധിക്കുന്നതിനുമായി അറബ് രാഷ്ട്രത്തലവന്മാർ സൗദിയിൽ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി. യോഗത്തിൽ ഹമദ് രാജാവിന്റെ അഭാവത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ബഹ്റൈനെ പ്രതിനിധാനംചെയ്ത് പങ്കെടുത്തു.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരമാണ് അറബ് നേതാക്കൾ ഒരുമിച്ചുകൂടിയത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ ജാബിർ അസ്വബാഹ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഈജിപ്ത് പ്രസിഡന്റ് ശൈഖ് അബ്ദുൽ ഫത്താഹ് എൽസിസി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ഗസ്സക്ക് പുറമെ വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെക്കുറിച്ചുള്ള കൂടിയാലോചനകളും കാഴ്ചപ്പാടുകളും യോഗത്തിൽ നേതാക്കൾ കൈമാറ്റം ചെയ്തു. മാർച്ച് അഞ്ചിന് കൈറോയിൽ നടക്കുന്ന അടിയന്തര അറബ് സംയുക്ത ഉച്ചകോടിയെ നേതാക്കൾ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.