മനാമ: മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിെൻറ വധത്തിൽ പ്രതിഷേധിച്ച് ‘പ്രേരണ’ സംഘടിപ്പിച്ച പരിപാടി കന്നട സംഘയിൽ നടന്നു. സ്വതന്ത്രമായി ചിന്തിക്കുന്ന രാഷ്ട്രീയ^ സംസ്കാരിക പ്രവർത്തകരെ കൊന്നൊടുക്കുക വഴി ഇന്ത്യയിൽ ജനാധിപത്യം വലിയ ഭീഷണി നേരിടുകയാണെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
കൊലക്ക് ശേഷം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നവർ, ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന് അവരെ തന്നെ കുറ്റപ്പെടുത്തുകയാണ്. ഇത് ആസൂത്രിതമായ പ്രചാരണമാണ്. സ്വതന്ത്ര ചിന്തകരെയും ജനാധിപത്യ^മതേതര വിശ്വാസികളെയും ഇല്ലാതാക്കുന്നതിനുള്ള പൊതുസമ്മതിക്കായി വൻ ഗൂഢാലോചനയാണ് നടക്കുന്നത്.
പ്രധാനമന്ത്രിയുടെ മൗനം ഈ ആസൂത്രിത പദ്ധതിയുമായി ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു. മതേതര^ജനാധിപത്യ വിശ്വാസികളുടെ ഐക്യപ്പെടലിലൂടെ മാത്രമേ ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും കൂടുതൽ വികസിപ്പിക്കാനും സാധിക്കൂ. അത്തരം ഐക്യം രാഷ്ട്രീയ ശക്തിയായി മാറണം. തെരെഞ്ഞെടുപ്പിലൂടെ ഇനിയും വർഗീയ ഫാഷിസ്റ്റുകൾ അധികാരത്തിൽ വന്നാൽ ഇന്ത്യയെ തന്നെ നഷ്ടമാകും.
യുവജനതയുടെ അരാഷ്ട്രീയ നിസംഗതയിൽ പ്രാസംഗികർ ഉത്കണ്ഠ പ്രകടിപ്പിച്ചു.
ഗൗരി ലങ്കേഷിെൻറ ഘാതകരെയും ആസൂത്രകരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മതേതര^ജനാധിപത്യ കൂട്ടായ്മക്കായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും പ്രതിഷേധ സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യോഗത്തിൽ ഇ.എ.സലിം, ഫസൽ പേരാമ്പ്ര, എൻ.പി.ബഷീർ, അനിൽ വേങ്കോട്, ഫിറോസ് തിരുവത്ര, സുധീശ് രാഘവൻ, നിസാർ കൊല്ലം, പങ്കജ് നാഭൻ, രാജേഷ്, റിയാസ്, രാജു ഇരിങ്ങൽ, കെ.വി.പ്രകാശ്, ഹരി കൂേട്ടഴൻ, സിനു കക്കട്ടിൽ, അജിത്ത് മാക്സി, സുജേഷ് തുടങ്ങിയവർ സംസാരിച്ചു. ടി.എൻ.രാജൻ അധ്യക്ഷനായിരുന്നു. റിയാസ് കെ. സിറാജുദ്ദീൻ സ്വാഗതം പറഞ്ഞു. ഷാജിത് മലയിൽ പ്രമേയം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.