ദാറുൽ ഈമാൻ മദ്റസയുടെ ഏകദിന പഠനയാത്രയിൽ പങ്കെടുത്ത വിദ്യാർഥികൾ അധ്യാപകരോടൊപ്പം അദാരി പാർക്ക് സന്ദർശിക്കുന്നു
മനാമ: ദാറുൽ ഈമാൻ മനാമ, റിഫ മദ്റസ കാമ്പസുകൾ സംയുക്തമായി ഏകദിന വിദ്യാഭ്യാസ, വിനോദയാത്ര സംഘടിപ്പിച്ചു. 200 ഓളം വിദ്യാർഥികൾ പങ്കെടുത്ത ഈ യാത്ര അധ്യാപകരുടെ പൂർണ മേൽനോട്ടത്തിലും സുരക്ഷയോടെയും നടന്നു. വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെയുള്ള സംഘമാണ് യാത്രയിലുണ്ടായിരുന്നത്. യാത്രയുടെ ഭാഗമായി സാംസ്കാരിക ചരിത്രം പേറുന്ന ബഹ്റൈൻ ഫോർട്ട്, ബഹ്റൈൻ മുൻ ഭരണാധികാരി ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫയുടെ ജന്മ ഗൃഹം, ഓർഗാനിക് കാർഷിക കേന്ദ്രം, ആലിയിലെ മൺപാത്ര നിർമാണ കേന്ദ്രം, അദാരി പാർക്ക് എന്നിവ സന്ദർശിച്ചു. വിദ്യാർഥികൾക്ക് വിജ്ഞാനവും വിനോദവും ഒരുപോലെ പകർന്നുനൽകുന്ന അനുഭവങ്ങളായിരുന്നു ഈ കേന്ദ്രങ്ങൾ. പ്രകൃതിയുമായും കലാരൂപങ്ങളുമായും അടുത്തറിയാൻ സാധിച്ചതിലൂടെ കുട്ടികൾക്ക് യാത്ര വളരെ ആസ്വാദ്യകരമായി മാറി. ഈ യാത്ര വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയും വിദ്യാർഥികൾ തമ്മിലുള്ള സൗഹൃദവും സഹകരണവും വർധിപ്പിക്കുകയും ചെയ്തു.
ഇത്തരം വിദ്യാഭ്യാസ, വിനോദ യാത്രകൾ വിദ്യാർഥികളുടെ സാമൂഹിക കഴിവുകളും വ്യക്തിത്വവികസനവും മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകരമാണെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. ഇത്തരം യാത്രകൾ ഓരോ വർഷവും സംഘടിപ്പിക്കണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെടുകയും ചെയ്തു.
യൂനുസ് സലീം, എ.എം. ഷാനവാസ്, ഷൗക്കത്ത് അലി, ജാസിർ പി.പി, സഈദ് റമദാൻ നദ്വി, മുഹമ്മദ് ഷാജി, ഫാഹിസ, ഷഹീന നൗമൽ, റസീന അക്ബർ, നദീറ ഷാജി, സക്കിയ്യ, ഹേബ നജീബ്, ഫസീല അബ്ദുല്ല, മുർഷിദ സലാം, ബുഷ്റ ഹമീദ്, സൈഫുന്നിസ റഫീഖ്, അബ്ദുൽ ഹഖ്, സക്കീർ ഹുസൈൻ, മുഹമ്മദ് ശരീഫ്, മുഹമ്മദ് ഫാറൂഖ്, ലുലു ഹഖ്, സൗദ പേരാമ്പ്ര, ഷാനി സക്കീർ, ശൈമില നൗഫൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.