സുബൈർ എം.എം (പ്രസി.), മുഹമ്മദ് മുഹിയുദ്ധീൻ (ജന. സെക്ര.), സഈദ് റമദാൻ നദ്‌വി (വൈസ് പ്രസി.), ജമാൽ ഇരിങ്ങൽ (വൈസ് പ്രസി.), സക്കീർ ഹുസൈൻ (അസി. ജന. സെക്ര.)
മനാമ: ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ പ്രവാസി സംഘടനയായ ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ 2026-2027 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സുബൈർ എം.എം പ്രസിഡന്റും മുഹമ്മദ് മുഹിയുദ്ധീൻ ജനറൽ സെക്രട്ടറിയുമാണ്. ബഹ്‌റൈനിലെ വ്യാപാര-ജീവകാരുണ്യമേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായ സുബൈർ എം.എം കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സ്വദേശിയാണ്.
മികച്ച സംഘാടകനും പ്രഭാഷകനും കൂടിയാണ് അദ്ദേഹം. ഇത് രണ്ടാംതവണയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ അദ്ദേഹം സംഘടനയുടെ വൈസ് പ്രസിഡന്റായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയായ മുഹമ്മദ് മുഹിയുദ്ധീൻ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദധാരി ആണ്. മികച്ച സംഘാടകനായ ഇദ്ദേഹം സീനിയർ സപ്ലൈ ചെയിൻ, കോൺട്രാക്ട്സ് സ്പെഷലിസ്റ്റ് ആണ്. ആഗോള എണ്ണ, വാതക മേഖലയിൽ നിരവധി വർഷത്തെ പ്രവൃത്തി പരിചയമുള്ള ഇദ്ദേഹം സ്ട്രാറ്റജിക് സോഴ്‌സിങ് വിദഗ്ദ്ധനും കൂടിയാണ്.
സഈദ് റമദാൻ നദ്‌വി, ജമാൽ ഇരിങ്ങൽ എന്നിവർ വൈസ് പ്രസിഡന്റുമാരും സക്കീർ ഹുസൈൻ അസിസ്റ്റൻറ് ജനറൽ സെക്രട്ടറിയുമാണ്. ജാസിർ പി.പി, ജലീൽ വി, അനീസ് വി.കെ, ലുബൈന ഷഫീഖ്, റഷീദ സുബൈർ, ഫാത്തിമ സ്വാലിഹ്, അജ്‌മൽ ശറഫുദ്ദീൻ, യൂനുസ് സലിം, മുഹമ്മദ് ഷാജി, സജീബ്, ഗഫൂർ മൂക്കുതല എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളാണ്. സഈദ് റമദാൻ നദ്‌വി സ്വാഗതം പറഞ്ഞ യോഗത്തിൽ സുബൈർ എം.എം അധ്യക്ഷനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.