ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ കുടുംബ സംഗമത്തിൽ യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ. അനീസ് സംസാരിക്കുന്നു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച കുടുംബ സംഗമം ശ്രദ്ധേയമായി. ഫ്രൻഡ്സ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ വിവിധ വിഷയങ്ങളിലുള്ള പഠനക്ലാസുകൾക്ക് സഈദ് റമദാൻ നദ് വി, ജമാൽ ഇരിങ്ങൽ എന്നിവർ നേതൃത്വം നൽകി. ബഹുസ്വരതയും വൈവിധ്യവുമാണ് ഇന്ത്യൻ സംസ്കാരത്തിന്റെ അടിസ്ഥാനമെന്ന് പ്രഭാഷകർ പറഞ്ഞു.
സംശയ നിവാരണത്തിനുള്ള അവസരവുമുണ്ടായിരുന്നു. എക്സിക്യൂട്ടിവ് അംഗം സെക്രട്ടറി ഖാലിദ്.സി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ബാസ് എം. സ്വാഗതം പറഞ്ഞു. ജാസിർ.പി.പി, യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ്.വി.കെ എന്നിവർ സദസ്സുമായി സംവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.