ഫ്രൻഡ്സ് മുഹറഖ് ഏരിയ കുടുംബസംഗമത്തിൽ
ജമാൽ നദ്വി ഇരിങ്ങൽ മുഖ്യപ്രഭാഷണം നടത്തുന്നു
മനാമ: ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ നടത്തിയ ‘പ്രവാചകൻ നീതിയുടെ സാക്ഷ്യം’ എന്ന കാമ്പയിനിന്റെ ഭാഗമായി മുഹറഖ് ഏരിയ കുടുംബസംഗമം സംഘടിപ്പിച്ചു. ഹാലയിൽ നടന്ന പരിപാടിയിൽ ജമാൽ നദ്വി ഇരിങ്ങൽ മുഖ്യപ്രഭാഷണം നടത്തി. ഏതെങ്കിലും കാരണത്താലുള്ള വിയോജിപ്പോ ശത്രുതയോ അവർക്ക് നീതി നിഷേധിക്കാൻ ഇടയാകരുതെന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദ് നബിയാണ് വിശ്വാസികളുടെ ജീവിതമാതൃക. അദ്ദേഹത്തിന്റെ പ്രബോധനം കേവലം ആചാരാനുഷ്ഠാനങ്ങളിൽ മാത്രം പരിമിതമായിരുന്നില്ല. ജീവിതത്തിന്റെ സകല മേഖലകളെയും സ്പർശിക്കുന്നതായിരുന്നു. എല്ലാ ഇടപാടുകളിലും നീതിയുടെ പക്ഷത്ത് നിൽക്കാനാണ് വിശ്വാസിസമൂഹം പഠിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഏരിയ പ്രസിഡന്റ് അബ്ദുൽ റഊഫ് അധ്യക്ഷത വഹിച്ചു. അഹമ്മദ്ഖി ദിലാവർ ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. എൻ.കെ. മുഹമ്മദലി നന്ദി പറഞ്ഞു. മലർവാടി ബാലസംഘം കൂട്ടുകാരായ ഇഹ്സാൻ റഫീഖ്, ഹവ്വ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. ഇസാൻ സൈദ് ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. സുബൈദ മുഹമ്മദലി, ഹേബ നജീബ്, സ്വലാഹുദ്ദീൻ, ജലീൽ അബ്ദുല്ല, ഷുഹൈബ്, ഇജാസ്, ജലീൽ വി.കെ. ഖാലിദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.