പൃഥ്വിരാജ് ഫാൻസ് ബഹ്‌റൈൻ യൂനിറ്റ് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിന് മെമന്റോ
കൈമാറുന്നു
മനാമ: നടൻ പൃഥ്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ച് പൃഥ്വിരാജ് ഫാൻസ് ബഹ്‌റൈൻ യൂനിറ്റും കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വൻ വിജയമായി. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ പലപ്പോഴും ശ്രദ്ധിക്കാൻ കഴിയാതെ പോകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ഒരു പരിഹാരം എന്ന നിലയിലാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
പൃഥ്വിരാജ് ഫാൻസ് ബഹ്‌റൈൻ യൂനിറ്റ് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹ്യസേവനങ്ങളുടെ ഭാഗമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ 400 ൽ കൂടുതൽ ആളുകൾ പങ്കെടുത്തു.
ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും കൂടാതെ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിനും പൃഥ്വിരാജ് ഫാൻസ് ബഹ്‌റൈൻ യൂനിറ്റ് നന്ദി അറിയിച്ചു. പ്രസിഡന്റ് വൈശാഖ്, സെക്രട്ടറി റിജിൻ, മെഡിക്കൽ ക്യാമ്പ് കോഓഡിനേറ്റർമാരായ സ്റ്റെഫി സാബു, നിയാസ്, ഇവന്റ് കോർഡിനേറ്റർമാരായ ബിബിൻ, ലിജേഷ്, ജീവൻ, റിജിൻ സർക്കാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.