മനാമ: നടൻ പൃഥ്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ച്, പൃഥ്വിരാജ് ഫാൻസ് ബഹ്റൈൻ യൂനിറ്റും കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ മുഹറഖും ചേർന്ന് പ്രവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 17ന് രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെ കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ മുഹറഖിൽ വെച്ചാണ് ക്യാമ്പ്.
ഈ കാലഘട്ടത്തിൽ ആരോഗ്യപരിപാലനം ഒരു വെല്ലുവിളിയായി മാറിയ പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്നതാണ് ഈ സംരംഭം. കൃത്യസമയത്തുള്ള രോഗനിർണയത്തിനും ആവശ്യമായ ചികിത്സ തേടുന്നതിനും സൗകര്യമൊരുക്കുക എന്നതാണ് ഈ സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.
ജീവിതശൈലീരോഗങ്ങൾ തിരിച്ചറിയുന്നതിനും ഡോക്ടർ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനും ഈ ക്യാമ്പ് പ്രയോജനപ്പെടും. ഈ സേവനം പൂർണമായും സൗജന്യമായിരിക്കും.
ബഹ്റൈനിലെ എല്ലാ പ്രവാസികളെയും ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്താനും മുഹറഖ് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ എത്തിച്ചേരാനും സംഘാടകർ സ്വാഗതം ചെയ്തു.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന് താഴെക്കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിക്കുക: https://docs.google.com/forms/d/e/1FAIpQLSdKn7blhLk1xvcn8aMNp8TRwpdQ-4U_VEc9hKMFLfYwcXcdIw/viewform?usp=header. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സ്റ്റെഫി: 3339 9190, നിയാസ് 3442 6700, വൈശാഖ് 3411 5495.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.