മനാമ: ഒടുവിൽ ആദ്യസ്ഥാനത്തേക്ക് സെബാസ്റ്റ്യൻ വെട്ടൽ ഫിനിഷ് ചെയ്ത
പ്പോൾ ഗാലറികളിലെ ആവേശം പറഞ്ഞറിയിക്കാൻ പറ്റാത്തതായി. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയവരും സ്വദേശികളും എല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. അവർ ഗാലറികളിൽ നിന്നും തങ്ങളുടെ പ്രിയ േജതാവിെൻറ അരികിലേക്ക് ഒഴുകിയപ്പോൾ അദ്ദേഹത്തിന് സുരക്ഷ ഒരുക്കാൻ ബന്ധപ്പെട്ടവർ ക്ലേശിച്ചു.
അസാമാന്യമായ ചാതുരിയോടെ കാറുമായി പാഞ്ഞ് എതിരാളികളെ നിഷ്പ്രഭരാക്കിയ ആ മാന്ത്രികതക്ക് മുന്നിൽ കാറോട്ട ആരാധകർ ഹൃദയം നിറയെ അഭിവാദ്യം അർപ്പിക്കുകയായിരുന്നു. ഫോർമുലവണ്ണിെൻറ മുൻ വർഷം ഉൾപ്പെടെ, േലാക മത്സരങ്ങളിൽ നിരവധി തവണ ചാമ്പ്യൻപട്ടം നേടിയെടുത്ത ഫെറാരിയുടെ പ്രിയപ്പെട്ടവൻ അങ്ങനെ ബഹ്റൈെൻറ ഭൂമികയിൽ വർഷവും തെൻറ കിരീടം നിലനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.