മനാമ: ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങൾക്ക് ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ടിൽ തുടക്കമായി. നേരിയ തോതിൽ പെയ്ത മഴയിലും ആവേശം കുറയാതിരുന്ന ആദ്യ പരിശീലന മത്സരത്തിൽ ലോക ചാമ്പ്യൻ മെഴ്സിഡസിെൻറ ലൂയി ഹാമിൽട്ടൺ ഒന്നാമതെത്തി.
സഹതാരം വാൾേട്ടരി ബോട്ടാസ് രണ്ടാമതും റേസിങ് പോയൻറിെൻറ സെർജിയോ പെരേസ് മൂന്നാമതും ഫിനിഷ് ചെയ്തു. മക്ലാരൻ ഡ്രൈവർ കാർലോസ് സെയിൻസ് നാലാമതും ആൽഫ ടോറിയുടെ ഡ്രൈവർ പിയറി ഗാസ്ലി അഞ്ചാമതും എത്തി.
60 മിനിറ്റ് ദൈർഘ്യമുള്ള മൂന്നാമത്തെ പരിശീലനം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. അഞ്ചു മണിക്കാണ് യോഗ്യത റൗണ്ട് മത്സരം നടക്കുക. ഞായറാഴ്ച വൈകീട്ട് 5.10നാണ് ഫൈനൽ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.