മനാമ: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സയ്റോ അക്കാദമിയുമായി ചേര്‍ന്ന് കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ചുവരുന്ന ഫുട്ബാള്‍ കോച്ചിങ് ക്യാമ്പ് സീസന് നാലിന് വര്‍ണാഭമായ തുടക്കം. സിഞ്ചിലെ അല്‍ അഹലി സ്പോര്‍ട്സ് ക്ലബ് ഗ്രൗണ്ടില്‍ നടക്കുന്ന ക്യാമ്പ് കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പ്രമുഖ വിദ്യഭ്യാസ പ്രവര്‍ത്തക ഡോ. ഷെംലി പി. ജോണ്‍ മുഖ്യാഥിതിയായി. സുഹൈല്‍ മേലടി, റഫീഖ് മലബാര്‍ ഗോള്‍ഡ് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. റഫാന് സിറാജ് വരച്ച അതിഥികളുടെ ചിത്രങ്ങള്‍ കൈമാറി.
പ്രസിഡന്റ് ഹംസ മേപ്പാടി അധ്യക്ഷനായിരുന്നു. നൂറുദ്ദീന്‍ ശാഫി സഫീര്‍ കണിയാംകണ്ടി, സലീന റാഫി, ബഷീര്‍ മാത്തോട്ടം, ജന്‍സീര്‍ മന്നത്ത്, ആഷിഖ് പയ്യോളി, ഫാസിൽ കുന്നതേടത്, നൗഷാദ് അക്ബർ അലി, ഷമീർ പയ്യോളി, അഷ്റഫ് കാസർകോട്, ഷമീം, ഷാജഹാൻ, റഹ്മത്തലി, നാജിയ, ഹസീന, ലുബൈബ, ഫെബിൻ, ഇസ്മത്, റൂബി, ബഷീർ എറണാകുളം, ഫൈസൽ, ആഷിക, അയ്ഷ യുസ്റ, ഹാറൂൺ, മുബ്നിസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സിറാജ് മേപ്പയൂര്‍ സ്വാഗതവും ക്യാമ്പ് ഡയറക്ടര്‍ മുംനാസ് കണ്ടോത്ത് നന്ദിയും പറഞ്ഞു. വീണ ആങ്കറിങ് നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.