മനാമ: ആഘോഷങ്ങളും ഒത്തുചേരലുകളും സജീവമാകുന്ന റമദാൻ മാസത്തിൽ ഭക്ഷണം പാഴാക്കാതെ അർഹരായവരിലേക്ക് എത്തിക്കാൻ ‘ടീം ഹോപ്പ്’ സന്നദ്ധ സേവനവുമായി രംഗത്ത്.
ഇഫ്താർ സംഗമങ്ങൾ, കുടുംബ സംഗമങ്ങൾ, മറ്റ് ആഘോഷ പരിപാടികൾ എന്നിവയിൽ ബാക്കിയാകുന്ന ഭക്ഷണം അർഹരായ തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും എത്തിച്ചുനൽകാനാണ് ഈ വർഷവും ടീം ഹോപ്പ് മുന്നിട്ടിറങ്ങുന്നത്. കഴിഞ്ഞ ഒമ്പതു വർഷമായി ബഹ്റൈനിൽ ഈ കാരുണ്യപ്രവൃത്തി ടീം ഹോപ്പ് തുടരുന്നുണ്ട്.
പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ആവശ്യത്തിൽ കൂടുതൽ ഭക്ഷണം ഉണ്ടാകുന്ന സാഹചര്യത്തിൽ അത് ഉപേക്ഷിക്കാതെ, ഉപയോഗയോഗ്യമായ രീതിയിൽ ശേഖരിച്ച് അർഹരായ തൊഴിലാളികൾക്ക് എത്തിക്കുകയാണ് ലക്ഷ്യം. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികൾക്ക് ഈ പദ്ധതി ഒരു വലിയ ആശ്വാസമാണ്. ഭക്ഷണം പാഴാകുന്ന സാഹചര്യം ഒഴിവാക്കാൻ താഴെപ്പറയുന്ന നമ്പറുകളിൽ ടീം ഹോപ്പ് പ്രവർത്തകരെ നേരിട്ട് വിളിക്കാവുന്നതാണ്. അജിത്ത്: 39348814, ഷാജി മൂതല: 39859551, അബ്ദുറസാഖ്: 38487380, ഷിജു: 38093669, ശ്യാംജിത്ത്: 35541033, വിപിഷ്: 33530133
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.