മനാമ: കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുണയായി ബഹ്റൈനിലെ പ്രമുഖ സ്ഥാപനമായ ബഹ്റൈൻ ഫിനാൻസിങ് കമ്പനി (ബി.എഫ്.സി). മണി ട്രാൻസ്ഫർ കമ്പനിയായ ബി.എഫ്.സി 35 ലക്ഷം ഇന്ത്യൻ രൂപ അടിയന്തിരമായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രവർത്തന ഫണ്ടിലേക്ക് അയക്കുമെന്ന് ജനറൽ മാനേജർ പാൻസിലി വർക്കി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയ ദുരിതങ്ങൾ അനുഭവിക്കുന്ന സാഹചര്യത്തിലാണ് സഹായം നൽകുന്നതെന്ന് അേദ്ദഹം വ്യക്തമാക്കി. കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള മരണസംഖ്യയും ദുരിതബാധിതരായ ആയിരക്കണക്കിന് ആളുകളുടെ അവസ്ഥയും ആശങ്കാജനകമായ അവസ്ഥയാണ്. ബി.എഫ്.സി ഹെഡ് ഒാഫ് ട്രഷറി ലെനി മാത്യു, ഹെഡ് ഒാഫ് ഡീലിങ് സോമനാഥൻ കുലങ്ങരെത്ത്, ഹെഡ് ഒാഫ് റീട്ടയിൽ സർവീസ് ദീപക് നായർ, ഹെഡ് ഒാഫ് കോർപ്പറേറ്റ് ബിസിനസ് റോഗർ മെനെസെസ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.