Posted On
date_range Updated On
date_range വിമാനങ്ങൾ വൈകാനും റദ്ദാക്കാനും സാധ്യത
മനാമ: ഇസ്രായേൽ ഇറാനെ ആക്രമിച്ചതിനെത്തുടർന്ന് മേഖലയിൽ യുദ്ധഭീതി നിലനിൽക്കുന്നതിനാൽ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചില വിമാനങ്ങൾ വൈകുകയോ പുനഃക്രമീകരിക്കുകയോ റദ്ദാക്കുകയോ ചെയ്തേക്കാമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലെ സിവിൽ ഏവിയേഷൻ അഫയേഴ്സ് (സി.എ.എ) അറിയിച്ചു.യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കും റീബുക്കിങ് ഓപ്ഷനുകൾക്കുമായി അവരുടെ എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.