നാവിക മേഖലയിൽ വെടിവെപ്പ് പരിശീലനം: ജാഗ്രത നിർദേശവുമായി ബഹ്‌റൈൻ പ്രതിരോധ സേന

മനാമ: ബഹ്‌റൈൻ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) നേതൃത്വത്തിൽ വടക്കൻ നാവിക മേഖലയായ ഹെയർ ശ്തയയിൽ വെടിവെപ്പ് പരിശീലനം നടത്തുന്നു. ഇന്ന് വൈകുന്നേരം 6 മുതൽ തിങ്കളാഴ്ച പുലർച്ചെ 5 വരെയാണ് പരിശീലനം നിശ്ചയിച്ചിരിക്കുന്നത്. 12,000 അടി ഉയരം വരെ സുരക്ഷ പരിധിയായി നിശ്ചയിച്ചിട്ടുണ്ട്.

പരിശീലനം നടക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി പൗരന്മാരും താമസക്കാരും ബന്ധപ്പെട്ട മറ്റുള്ളവരും ഈ പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പ്രതിരോധ സേനയുടെ ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് നിർദ്ദേശിച്ചു. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും ബി.ഡി.എഫ് വ്യക്തമാക്കി.

Tags:    
News Summary - Firing Drill in Naval Zone: Bahrain Defence Force Issues Cautionary Notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.