Posted On
date_range Updated On
date_range ജന്നുസാനിൽ വീട്ടിൽ തീപിടുത്തം; രണ്ട് കുട്ടികളെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി
മനാമ: ബഹ്‌റൈനിലെ ജന്നുസാനിലുണ്ടായ വീടിന് തീപിടിച്ചതിനെത്തുടർന്ന് കുടുങ്ങിപ്പോയ രണ്ട് കുട്ടികളെ സിവിൽ ഡിഫൻസ് സംഘം സാഹസികമായി രക്ഷപ്പെടുത്തി.
10, 16 വയസ്സ് പ്രായമുള്ള കുട്ടികളെയാണ് അപകടസ്ഥലത്തുനിന്ന് മാറ്റിയത്. വിവരം ലഭിച്ച ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തുകയും അതിവേഗം തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. പരിക്കേറ്റ കുട്ടികളെ നാഷണൽ ആംബുലൻസ് സർവീസ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഇവരുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
തീപിടുത്തത്തിന്‍റെ കാരണം കണ്ടെത്താനായി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ തീ പൂർണ്ണമായും അണച്ചതായും സാഹചര്യം നിയന്ത്രണവിധേയമാണെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.