ദോഹ: കോവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷയുടെ ഭാഗമായി നിർദേശിച്ച ഫേസ് ഷീൽഡ് ഇനി നിർബന്ധമല്ലെന്ന് ഖത്തർ എയർവേസ്. ഖത്തർ എയർവേസിന്റെ ഒരു സർവിസിലും ഫേസ് ഷീൽഡ് നിർബന്ധമായിരിക്കില്ലെന്ന് അറിയിപ്പിൽ വ്യക്തമാക്കി. അതേസമയം, കോവിഡ് മുൻകരുതലിന്റെ ഭാഗമായി യാത്രക്കാർ മാസ്ക് നിർബന്ധമായും അണിയണമെന്ന് നിർദേശിച്ചു. യാത്രക്കാരുടെയും വിമാനജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് മാസ്ക് നിര്‍ബന്ധമാക്കിയത്. കോവിഡ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വിവിധ രാജ്യാന്തര വിമാന കമ്പനികൾക്കൊപ്പം ഖത്തർ എയർവേസും ഫേസ്ഷീൽഡും മാസ്കും യാത്രക്കാർക്ക് നിർബന്ധമാക്കിയത്. എന്നാൽ, നിലവിൽ രോഗവ്യാപനം കുറയുകയും വാക്സിനേഷൻ വിവിധ രാജ്യങ്ങളിൽ ഏറക്കുറെ പൂർത്തിയാക്കുകയും ചെയ്ത സാഹചര്യത്തിൽ വിമാന കമ്പനികൾ പലരും ഫേസ് ഷീൽഡിൽ ഇളവുനൽകാൻ തീരുമാനിച്ചു. കോവിഡിൽ നിന്നും കരകയറി, വിനോദസഞ്ചാര മേഖലയെ ഉണർത്തുന്നതിന്റെ ഭാഗമായി സ്വിറ്റ്സർലൻഡ്, ജോർഡൻ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് ഫേസ് ഷീൽഡും നീക്കാൻ ഖത്തർ എയർവേസ് അനുവാദം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.