ടീം പ്രവാസി വെൽഫെയർ തമിഴ്നാട് സ്വദേശി രങ്കരാജന്‍
തുടർ ചികിത്സ സഹായം കൈമാറുന്നു
മനാമ: പക്ഷാഘാതം ബാധിച്ച് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിൽ കഴിഞ്ഞ തമിഴ്നാട് സദശിയായ യുവാവിനെ നാട്ടിലെത്തിക്കുന്നതിനും തുടർ ചികിത്സക്കും വേണ്ട സഹായങ്ങളിൽ പ്രവാസി വെൽഫെയറും പങ്കാളികളായി.
പ്രവാസി വെൽഫെയർ സഹായം യുവാവിന്റെ തുടർ ചികിത്സാ സഹായ സമിതി അംഗങ്ങളായ രങ്കരാജൻ, സതീഷ് ശങ്കരൻ എന്നിവർക്ക് പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ, ജനറൽ സെക്രട്ടറി ആഷിഖ് എരുമേലി എന്നിവരുടെ സാനിധ്യത്തിൽ പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ ബദറുദ്ദീൻ പൂവാർ, സെക്രട്ടറി സബീന അബ്ദുൽ ഖാദിർ, എക്സിക്യൂട്ടിവ് അംഗം അഡ്വ. ഷഫ്ന തയ്യിബ് എന്നിവർ ചേർന്ന് കൈമാറി. യുവാവിന്റെ തുടർ ചികിത്സക്കും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കും പിന്തുണ നൽകിയ ടീം പ്രവാസി വെൽഫെയറിന് രങ്കരാജൻ നന്ദി രേഖപ്പെടുത്തി സംസാരിച്ചു.
പ്രവാസി സമൂഹത്തിന്റെ ദുഃഖങ്ങളിലും പ്രതിസന്ധികളിലും കൈത്താങ്ങാകുന്ന ഇത്തരം പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിൽ സാഹോദര്യ ബോധവും ഐക്യവും സഹജീവി സ്നേഹവും ശക്തിപ്പെടുത്താൻ കാരണമാകട്ടെയെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ ബദറുദ്ദീൻ പൂവാർ ആശംസിച്ചു. ചടങ്ങിൽ പ്രവാസി വെൽഫെയർ എക്സിക്യൂട്ടിവ് അംഗങ്ങളായ ഇർഷാദ് കോട്ടയം, സി.എം. മുഹമ്മദലി, ശാഹുൽ ഹമീദ് വെന്നിയൂർ, ജമാൽ ഇരിങ്ങൽ, അനിൽ കുമാർ, അജ്മൽ ഹുസൈൻ സാജിർ ഇരിക്കൂർ, അബ്ദുല്ല കുറ്റ്യാടി, ഷിജിന ആഷിക് എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.