പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ മൂന്നാം വാർഷികാഘോഷത്തിൽ നിന്ന്

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ മൂ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക സം​ഘ​ട​യാ​യ പ്ര​വാ​സി ലീ​ഗ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ മൂ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ഏ​പ്രി​ൽ 30ന് ​കിം​സ് ഹെ​ൽ​ത്ത്‌ ഉ​മ്മ​ൽ ഹ​സം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ ബ​ഹ്‌​റൈ​നി​ലെ നി​ര​വ​ധി സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ന​യ​ത​ന്ത്ര വി​ദ​ഗ്ധ​രും ഗ​വ​ണ്മെ​ന്റ് അ​ധി​കൃ​ത​രും പ​ങ്കെ​ടു​ത്തു. പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​പ്പോ​ഴും സ​ഹാ​യി​ക്കു​ക​യും സ​ഹ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന എ​ൽ.​എം.​ആ​ർ.​എ, ഇ​ന്റ​ർ​നാ​ഷ​ന​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ മൈ​ഗ്രേ​ഷ​ൻ, നാ​ഷ​നാ​ലി​റ്റി ആ​ൻ​ഡ് പാ​സ്പോ​ർ​ട്ട് റെ​ഗു​ലേ​ട്ട​റി അ​തോ​റി​റ്റി, ഗ​വ​ൺ​മെ​ന്റ് ആ​ശു​പ​ത്രി​ക​ൾ, കിം​സ് ഹെ​ൽ​ത്ത്‌ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ച​ട​ങ്ങി​ൽ മൊ​മെ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​തി​ൻ രാ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പി ​ആ​ർ ഓ​യും ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റു​മാ​യ സു​ധീ​ർ തി​രു​നി​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗവേണിങ് കൗൺസിൽ അംഗങ്ങൾ, ടോജി എ. തെക്കാനത്ത്, ഫ്രാൻസിസ് കൈതാരത്ത്, മണികണ്ഠൻ, ശ്രീജ ശ്രീധരൻ, രാജി ഉണ്ണികൃഷ്ണൻ, സ്പന്ദന കിഷോർ, ഗണേഷ് മൂർത്തി, സുഷമ അനിൽ, പ്രവീൺ കുമാർ, മറ്റ് പ്രവർത്തക സമിതി അംഗങ്ങളും പങ്കെടുത്തു.

Tags:    
News Summary - Expatriate Legal Cell Bahrain Chapter celebrates third anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.