മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ പുതിയ അധ്യയനവർഷത്തെ ക്ലാസുകൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവേശനോത്സവം തിങ്കളാഴ്ച നടക്കും. വൈകീട്ട് 7.30 മുതൽ ഒമ്പതുവരെ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പ്രവേശനോത്സവ ചടങ്ങ്.
ചെണ്ടമേളം, സംഘഗാനം, സംഘനൃത്തം, മലയാളത്തിലെ ശ്രദ്ധേയ മെലഡികൾ കോർത്തിണക്കിയ ഗാനാമൃതം തുടങ്ങി കുട്ടികളും അധ്യാപകരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടക്കുമെന്ന് പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.
മലയാളം മിഷന്റെ ഇന്ത്യക്ക് പുറത്തെ ആദ്യത്തേതും ഒരേ സമയം ഏറ്റവുമധികം കുട്ടികൾ മാതൃഭാഷാ പഠനം നടത്തുന്നതുമായ സമാജം മലയാളം പാഠശാലയാണ്. ആയിരത്തിലധികം കുട്ടികളാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ഭാഷാപഠനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.