ഡോ. പ്രതീപിന് ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ സ്വീകരണം നൽകിയപ്പോൾ

ഇ.എൻ.ടി സ്‌പെഷ്യലിസ്റ്റ് സേവനമാരംഭിച്ചു

മനാമ: പ്രശസ്ത ഇ.എൻ.ടി. സ്പെഷ്യലിസ്റ്റ് ഡോ. പ്രതീപ് ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ഹൂറ ബ്രാഞ്ചിൽ സേവനമാരംഭിച്ചു. കാത്, മൂക്ക്, തൊണ്ട സംബന്ധമായ രോഗങ്ങളുടെ നിർണയത്തിലും ചികിത്സയിലും ദീർഘകാല വൈദഗ്ധ്യമുള്ള ഡോ. പ്രതീപ്, ഗൾഫ് രാജ്യങ്ങളിലെ വിവിധ പ്രമുഖ ആശുപത്രികളിൽ 15 വർഷത്തിലധികം സേവനപരിചയം നേടിയിട്ടുള്ള വ്യക്തിയാണ്.

ദാർ അൽ ഷിഫ ഹൂറ ബ്രാഞ്ചിൽ നടന്ന സ്വീകരണ ചടങ്ങിൽ ഹൂറ ബ്രാഞ്ച് മെഡിക്കൽ ഡയറക്‌ടർ ഡോ. ബഷീർ അഹ്മദ്, മാർക്കറ്റിങ് ഹെഡ് മുഹമ്മദ്‌ റജുൽ, ക്വാളിറ്റി മാനേജർ ഡോ. നിസാർ അഹമ്മദ്, ഡെന്റൽ ഡിപ്പാർട്മെന്റ് ഹെഡ് ഡോ. സുജയ് സുകുമാരൻ, ഐ ടി മാനേജർ ഷജീർ മൊഴിക്കൽ, ഡോ.ഫർഹാൻ, എച്.ആർ അസിസ്റ്റന്റ് ഇഷ മറിയം, അഡ്മിൻ എലിൻ, ഫ്രണ്ട് ഓഫീസ് ഹെഡ് ഫാത്തിമ അസ്ഹർ, ക്ലിനിക് സൂപ്പർവൈസർ ശിബിൽ ഹസ്സൻ, നേഴ്സ് ഇൻചാർജ് സൂര്യ, മറ്റു സ്റ്റാഫ്‌ അംഗങ്ങൾ പങ്കെടുത്തു.

ചെവിവേദന, കേൾവിക്കുറവ്, മൂക്കടപ്പ്, അലർജി, സൈനസൈറ്റിസ്, മൂക്കിൽ രക്തസ്രാവം, തൊണ്ടവേദന, ശബ്ദമാറ്റം, ടോൺസിൽ സംബന്ധമായ പ്രശ്നങ്ങൾ, ഉറക്കത്തിൽ ശ്വാസതടസ്സം, കൂർക്കംവലി, എന്നിവ ഉൾപ്പെടെയുള്ള കാത്, മൂക്ക്, തൊണ്ട സംബന്ധമായ വിവിധ അസുഖങ്ങൾക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റിനുമായി ദയവായി 16161616 എന്ന നമ്പറിൽ വിളിക്കുകയോ അതേ നമ്പറിലേക്ക് വാട്സ്ആപ് സന്ദേശം അയക്കുകയോ ചെയ്യാവുന്നതാണ്.

Tags:    
News Summary - ENT specialist starts service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.